അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെയും ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി
Kerala
അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെയും ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2019, 8:26 pm

പാലക്കാട്: അട്ടപ്പാടി അഗളിമലയില്‍ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെയും ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. ഇന്നലെ തണ്ടര്‍ ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നാലു മൃതദേഹങ്ങളുടെ ഇന്‍ക്വിസ്റ്റ് നടപടികളാണ് പൂര്‍ത്തിയായത്. രണ്ടു മൃതദേഹങ്ങള്‍ വനത്തില്‍ നിന്നും പുറത്തെത്തിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച അഗളിയിലെ ഉള്‍വനത്തില്‍ നടന്ന തണ്ടര്‍ബോള്‍ട്ട്-മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ഇന്നലെ ഏറ്റുമുട്ടലില്‍ പരിക്കേറ്റ മണിവാസക് എന്നയാള്‍ ഇന്ന് രാവിലെയോടെ മരണപ്പെടുകയുമായിരുന്നു. ചിക്കമംഗലൂര്‍ സ്വദേശികളായ ശ്രീമതി, സുരേഷ്, തമിഴ്നാട് സ്വദേശി കാര്‍ത്തി എന്നിവരായിരുന്നു തിങ്കളാഴ്ച മരണപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഏഴു പേരാണ് സംഘത്തിലുണ്ടായിരുന്നതെന്നും തണ്ടര്‍ബോള്‍ട്ട് സംഘത്തിനു നേരെ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് അവര്‍ തിരിച്ചാക്രമിക്കുകയായിരുന്നെന്നുമാണ് പൊലീസ് വാദം. തണ്ടര്‍ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കും പരിക്കില്ല.