150 വര്‍ഷം കൊണ്ട് ബ്രിട്ടന്‍ സ്വന്തമാക്കിയ നേട്ടം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 30 വര്‍ഷം; എന്നാല്‍ സാമ്പത്തിക അസമത്വത്തില്‍ ഇപ്പോഴും പിന്നിലെന്ന് നൊബേല്‍ ജേതാവ്
National
150 വര്‍ഷം കൊണ്ട് ബ്രിട്ടന്‍ സ്വന്തമാക്കിയ നേട്ടം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 30 വര്‍ഷം; എന്നാല്‍ സാമ്പത്തിക അസമത്വത്തില്‍ ഇപ്പോഴും പിന്നിലെന്ന് നൊബേല്‍ ജേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th March 2018, 11:37 pm

ന്യൂദല്‍ഹി: ബ്രിട്ടണ്‍ സ്വന്തമാക്കിയ നേട്ടം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 30 വര്‍ഷം. 150 വര്‍ഷം കൊണ്ട് സാമ്പത്തിക പുരോഗതിയില്‍ ബ്രിട്ടണ്‍ കൈവരിച്ച നേട്ടത്തിനു ഇന്ത്യയ്ക്ക് വേണ്ടി വന്നത് 30 വര്‍ഷം മാത്രമെന്ന് നൊബേല്‍ജോതാവ് പോള്‍ ക്രൂഗ്മാന്‍ അഭിപ്രായപ്പെട്ടു.

അതേസമയം രാജ്യം അതിവേഗം സാമ്പത്തിക പുരോഗതിയിലോക്ക് കുതിക്കുകയാണെങ്കിലും സാമ്പത്തിക അസമത്വം ഇന്ത്യയില്‍ ശക്തമാണെന്ന് ക്രൂഗ് പറഞ്ഞു.


Also Read:  മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം; നീരവ് മോദി തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കാന്‍ കര്‍ഷകര്‍, വീഡിയോ


 

“വ്യാപാര സൗഹാര്‍ദ്ദമായ ഒരു രാജ്യമായി ഇന്ത്യ മാറി കഴിഞ്ഞു എന്നും ഭരണതലത്തില്‍ നിന്നുള്ള നൂലാമാലകള്‍ പൂര്‍ണ്ണമായി മാറിയിട്ടില്ലെങ്കിലും അത്തരം കാഴ്ചപാടുകള്‍ കുറഞ്ഞു വരുന്നതായും ക്രൂഗ് വ്യക്തമാക്കി.

സാമ്പത്തിക മുന്നേറ്റത്തെ കുറിച്ച് പറയുമ്പോള്‍ ഇന്ത്യയും ചൈനയും ഒരോ പാതയിലാണ്. ഇന്ത്യയില്‍ ദാരിദ്രമുണ്ട്. എന്നാല്‍ അത് പഴയ പോലെയല്ല. ഇന്ത്യയുടെ പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പാദനം അമേരിക്കയുടെ ജി.ഡി.പി യുടെ പന്ത്രണ്ട് ശതമാനത്തോളമാണ്.

കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് നാല് ശതമാനം കൂടുതലാണെന്നും ക്രൂഗ് പറഞ്ഞു.