രാഷ്ട്രീയ കോളനിവത്കരണത്തിനെതിരെ ഗാന്ധി പോരാടിയതു പോലെ ഡാറ്റാ കോളനിവത്കരണത്തേയും ഇന്ത്യ ചെറുക്കണം; മുകേഷ് അംബാനി
national news
രാഷ്ട്രീയ കോളനിവത്കരണത്തിനെതിരെ ഗാന്ധി പോരാടിയതു പോലെ ഡാറ്റാ കോളനിവത്കരണത്തേയും ഇന്ത്യ ചെറുക്കണം; മുകേഷ് അംബാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th January 2019, 11:30 am

അഹ്മദാബാദ്: ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആഗോള കമ്പനികള്‍ ശേഖരിച്ച് കൈവശം വെക്കുന്നത് തടയണമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുടെ ഡാറ്റ ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥതയിലായിരിക്കണമെന്നും ഗുജറാത്ത് ഗ്ലോബല്‍ സമ്മിറ്റില്‍ അംബാനി പറഞ്ഞു.

ഗാന്ധിജി രാഷ്ട്രീയ കോളനിവത്കരണത്തിനെതിരെ പോരാടിയതു പോലെ ഡാറ്റാ കോളനിവത്കരണത്തിനെതിരെ പോരാടാനുള്ള സമയമാണിതെന്നും അംബാനി പറഞ്ഞു.

Also Read കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ 33 ശതമാനം വനിതാ സംവരണം നടപ്പില്‍ വരുത്തും; സച്ചിന്‍ പൈലറ്റ്

“ഗാന്ധിജി ഇന്ത്യയിലെ രാഷ്ട്രീയ കോളനിവത്കരണത്തിനെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇന്ന് നമ്മളെല്ലാവരും ഡാറ്റാ കോളനിവത്കരണത്തിനെതിരെ പുതിയ മുന്നേറ്റം നടത്തണം. ഇന്ത്യയിലെ ഡാറ്റകള്‍ ഇന്ത്യക്കാരാണ് കൈകാര്യം ചെയ്യേണ്ടത്, കോര്‍പ്പറേറ്റുകളല്ല, പ്രത്യേകിച്ച് ആഗോള കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍”- അംബാനി പറഞ്ഞു.

ഡാറ്റ പുതിയ കാലത്തെ സമ്പത്താണെന്നും ഒരോ ഇന്ത്യക്കാരും തങ്ങളുടെ ഡാറ്റ ആഗോള കമ്പനികളില്‍ നിന്നും തിരിച്ചു ചോദിക്കണമെന്നും അംബാനി ആവശ്യപ്പെട്ടു. ഡാറ്റയുടെ കുത്തക ആഭ്യന്തരവത്കരിക്കുന്നതിനായിരിക്കണം പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ മുന്‍ഗണന നല്‍കേണ്ടതെന്നും അംബാനി ആവശ്യപ്പെട്ടു.