പാകിസ്ഥാനുമായി ഏറ്റുമുട്ടുമ്പോള്‍ ബൗളിങ് നിരയില്‍ ഇന്ത്യ കരുതിവെച്ച സ്പിന്‍ മന്ത്രം ഫലിച്ചു. കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയാണ് പാകിസ്ഥാനെതിരെ തിളങ്ങിയത്.
കുല്‍ദീപിന്റെ ഇടം കയ്യന്‍ ചൈനാമാന്‍ സ്പിന്‍ ബൗളിങ് മാന്ത്രികതയില്‍ പാക് മധ്യനിരയിലെ സൗദ് ഷക്കീല്‍ (6), ഇഫ്തിഖര്‍ അഹമ്മദ് (4) എന്നിവരെ അനായാസം കൈപ്പിടിയില്‍ ഒതുക്കാന്‍ കഴിഞ്ഞു. 10 ഓവറില്‍ വെറും 35 റണ്‍സ് മാത്രമാണ് കുല്‍ദീപ് വഴങ്ങിയത്.
ജഡേജയാവട്ടെ ഹസന്‍ അലി (12), ഹാരിസ് റൗഫ് (2) എന്നിവരെ പുറത്താക്കിയത് 9.5 ഓവറില്‍ 38 റണ്‍സ് വഴങ്ങിയാണ്. പാകിസ്ഥാനുമായുള്ള കഴിഞ്ഞ 5 ഒ.ഡി.ഐ മത്സരങ്ങളില്‍ ഏഷ്യ കപ്പില്‍ 5 വിക്കറ്റുകള്‍ നേടിയതടക്കം കുല്‍ദീപ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ഓസിസിനെതിരെ മാത്രം കഴിഞ്ഞ 4 മത്സരങ്ങളില്‍ നിന്നും 7 വിക്കറ്റുകള്‍ നേടിയ ജഡേജയും മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ പേസ് ബൗളിങ് നിരയില്‍ ഷര്‍ദുല്‍ താക്കൂര്‍ ഒഴികെ എല്ലാവരും രണ്ട് വിക്കറ്റ് സ്വന്തമാക്കി.
A first innings story 📖
Follow the action 📲 https://t.co/UBcEWW1bTJ#CWC23 #INDvPAK pic.twitter.com/T6OOx6I4po
— ICC Cricket World Cup (@cricketworldcup) October 14, 2023
7 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 19 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ജസ്പ്രിത് ബുംറ രണ്ട് വിക്കറ്റ് സ്വന്തമാക്കി മികച്ച പ്രകടനം പുറത്തെടുത്തത്.
Content highlight: India vs Pakistan, Bowling performance of Indian bowlers