സേനയെ പഞ്ഞിക്കിട്ടവരുടെ കൂട്ടത്തിലേക്ക് മാസ് എന്‍ട്രി; സേനയില്‍, സേനക്കെതിരെ റെക്കോഡ് സെഞ്ച്വറി
Sports News
സേനയെ പഞ്ഞിക്കിട്ടവരുടെ കൂട്ടത്തിലേക്ക് മാസ് എന്‍ട്രി; സേനയില്‍, സേനക്കെതിരെ റെക്കോഡ് സെഞ്ച്വറി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th March 2024, 9:23 pm

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നേടിയ സെഞ്ച്വറി നിരവധി റെക്കോഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ധര്‍മശാലയില്‍ നടക്കുന്ന മത്സരത്തില്‍ 168 പന്തില്‍ നിന്നും 103 റണ്‍സ് നേടിയാണ് രോഹിത് പുറത്തായത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ താരത്തിന്റെ 12ാം സെഞ്ച്വറി നേട്ടമാണിത്.

ഈ സഞ്ച്വറി നേട്ടത്തിന് പിന്നാലെ സേന vs സേന മത്സരങ്ങളില്‍ പത്തോ അതിലധികമോ സെഞ്ച്വറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ രോഹിത് ശര്‍മക്കായി.

SENA vs SENA മത്സരങ്ങളില്‍ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 21

വിരാട് കോഹ്‌ലി – ഇന്ത്യ – 19

കുമാര്‍ സംഗക്കാര – ശ്രീലങ്ക 13

സനത് ജയസൂര്യ – ശ്രീലങ്ക – 12

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 11

രോഹിത് ശര്‍മ – ഇന്ത്യ – 10

ഇതിന് പുറമെ സേനയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന താരങ്ങളില്‍ തന്റെ സെഞ്ച്വറി നേട്ടം 15 ആയി ഉയര്‍ത്താനും രോഹിത്തിനായി.

സേനയില്‍ ഏറ്റവുമധികം സെഞ്ച്വറി നേിയ താരങ്ങള്‍

(താരം – ടീം – സെഞ്ച്വറി എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 26

വിരാട് കോഹ്‌ലി – ഇന്ത്യ – 21

കുമാര്‍ സംഗക്കാര – ശ്രീലങ്ക 17

രോഹിത് ശര്‍മ – ഇന്ത്യ – 15

രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 13

സൗരവ് ഗാംഗുലി – ഇന്ത്യ – 13

ഇതിന് പുറമെ ഒരു ടെസ്റ്റ് പരമ്പരയില്‍ 400 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായമേറിയ ഏഷ്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത് സ്വന്തമാക്കി. 36 വയസും പത്ത് മാസവും എട്ട് ദിവസവും പ്രായമുള്ളപ്പോഴാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കുന്നത്.

പരമ്പരയില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയുമായി 400 റണ്‍സാണ് രോഹിത് നേടിയത്. 24, 39, 14, 13, 131, 19, 2, 55, 103 എന്നിങ്ങനെയാണ് രോഹിത് ഈ പരമ്പരയില്‍ സ്‌കോര്‍ ചെയ്തത്.

അതേസമയം, അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 473ന് എട്ട് എന്ന നിലയിലാണ് ഇന്ത്യ. 255 റണ്‍സിന്റെ ലീഡുമായാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് ബാറ്റിങ് തുടരുന്നത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പുറമെ ശുഭ്മന്‍ ഗില്ലും സെഞ്ച്വറി നേടി. അരങ്ങേറ്റക്കാരന്‍ ദേവ്ദത്ത് പടിക്കല്‍, യശസ്വി ജെയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ തുണയായി.

ഗില്‍ 150 പന്തില്‍ 110 റണ്‍സ് നേടി ഇന്ത്യന്‍ നിരയില്‍ ടോപ് സ്‌കോററായി. 162 പന്തില്‍ 103 റണ്‍സാണ് രോഹിത് തന്റെ പേരില്‍ കുറിച്ചത്. പടിക്കല്‍ 103 പന്തില്‍ 65 റണ്‍സടിച്ചപ്പോള്‍ യശസ്വി ജെയ്സ്വാള്‍ 58 പന്തില്‍ 57 റണ്‍സും സര്‍ഫറാസ് ഖാന്‍ 60 പന്തില്‍ 56 റണ്‍സും ടോട്ടലിലേക്ക് സംഭാവന നല്‍കി.

 

Content Highlight: India vs England 5th Test: Rohit Sharma scored 10th SENA vs SENA century