India vs England
സെഞ്ച്വറിയുമായി വീണ്ടും രക്ഷകനായി റിഷഭ് പന്ത്; ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2021 Mar 05, 11:06 am
Friday, 5th March 2021, 4:36 pm

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ റിഷഭ് പന്തിന് സെഞ്ച്വറി. തന്റെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയാണ് പന്ത് ഇംഗ്ലണ്ടിനെതിരെ കുറിച്ചത്.

ഒരുവേള ബാറ്റിംഗ് തകര്‍ച്ച ഇന്ത്യയെ താങ്ങി നിര്‍ത്തിയത് പന്തിന്റെ പോരാട്ടമാണ്. 146 ന് ആറ് വിക്കറ്റ് എന്ന നിലയില്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ റിഷഭ് പന്തും വാഷിംഗ്ടണ്‍ സുന്ദറും ചേര്‍ന്നാണ് കരകയറ്റിയത്.

ഇരുവരും ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. ഇതാണ് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്‌സ് നേടാന്‍ സഹായകമായത്.

ഗില്‍ (0), പൂജാര (17), കോഹ്‌ലി (0) രഹാനെ (27), രോഹിത് (49), അശ്വിന്‍ (13) എന്നിവരാണ് പന്തിന് പുറമെ പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍.

ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സില്‍ 205 റണ്‍സിന് പുറത്തായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India vs England 4th Test Rishab Pant hits century, gets dismissed