അവസാന പന്തില്‍ സിക്സടിച്ച് കാര്‍ത്തികിന്റെ ഫോട്ടോഫിനിഷിംഗ്; നിദാഹാസ് ത്രിരാഷ്ട്ര 20ട്വന്റി കിരീടം ഇന്ത്യക്ക്
Cricket
അവസാന പന്തില്‍ സിക്സടിച്ച് കാര്‍ത്തികിന്റെ ഫോട്ടോഫിനിഷിംഗ്; നിദാഹാസ് ത്രിരാഷ്ട്ര 20ട്വന്റി കിരീടം ഇന്ത്യക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th March 2018, 10:59 pm

കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര 20ട്വന്റി ടൂര്‍ണമെന്റ് ഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യക്ക് കിരീടം. അവസാന പന്ത് വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്ക് ജയമൊരുക്കിയത് കാര്‍ത്തികിന്റെ സിക്‌സര്‍. ആറു വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യമായ 167 റണ്‍സ് സ്വന്തമാക്കിയത്.

മത്സരം കൈവിടുമെന്ന സാഹചര്യത്തില്‍ അവസാന രണ്ട് ഓവറില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തികിന്റെ മാസ്മരിക ബാറ്റിങ്ങ് പ്രകടനമാണ് (8 പന്തില്‍ 29 റണ്‍സ്) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ജയിക്കാന്‍ അവസാന രണ്ട് ഓവറില്‍ 34 റണ്‍സ് റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യക്കായി അവസാന പന്തില്‍ സിക്സ് പായിച്ചാണ് ദിനേഷ് ദിനേഷ് കാര്‍ത്തിക് ബംഗ്ലാദേശില്‍നിന്ന് വിജയം തട്ടിയെടുത്തത്. 12 പന്തില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 34 റണ്‍സില്‍ 29 റണ്‍സും കാര്‍ത്തികിന്റെ ബാറ്റില്‍ ബാറ്റില്‍ നിന്നായിരുന്നു. സ്‌കോര്‍; ബംഗ്ലാദേശ് – 20 ഓവറില്‍ 166/8. ഇന്ത്യ – 20 ഓവറില്‍ 168/4.

 

ദിനേഷ് കാര്‍ത്തിക്ക് 8 പന്തില്‍ 29 നിന്നും റണ്‍സും വിജയ് ശങ്കര്‍ 19 പന്തില്‍ 17 റണ്‍സും സ്വന്തമാക്കി. 42 പന്തില്‍ 56 റണ്‍സ് നേടിയ രോഹിത്താണ് ഇന്ത്യയുടെ ടോപ് സ്‌കോകര്‍. നാലു ഫോറും മൂന്നു സിക്സും സഹിതമാണ് രോഹിത്ത് അര്‍ധസെഞ്ചുറി നേടിയത്.

2.4 ഓവറില്‍ ഷക്കീബ് അല്‍ ഹസന്‍ വിക്കറ്റ് സമ്മാനിച്ചാണ് പത്തു റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ മടങ്ങിയത്. സുരേഷ് റെയ്ന നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യത്തിന് മടങ്ങി. കെ എല്‍ രാഹുല്‍ 14 പന്തില്‍ 24 റണ്‍സും മനീഷ് പാണ്ഡെ 27 പന്തില്‍ 28 റണ്‍സും സ്വന്തമാക്കി

Read Also : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; കൊടുംഭീകരന്‍ അറക്കല്‍ അബു അറസ്റ്റില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രോള്‍ വീഡിയോ

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തു. അര്‍ധസെഞ്ച്വറി നേടിയ റഹ്മാന്റെ ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 50 പന്തില്‍ 77 റണ്‍സാണ് റഹ്മാന്‍ അടിച്ചെടുത്തത്. മറ്റാര്‍ക്കും ബംഗ്ലാദേശ് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായില്ല.

മൂന്ന് വിക്കറ്റ് പിഴുതെടുത്ത ചഹാലിന്റെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജയദേവ് ഉതദ്കഠിന്റെയും മികച്ച ബൗളിങ്ങാണ് ബംഗ്ലാദേശിനെ 170 റണ്‍സ് കടക്കാതെ ഒതുക്കിയത്. ഇന്ത്യക്കായി വാഷിംങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും വീഴ്ത്തി.

സ്‌കോര്‍ 27 റണ്‍സില്‍ നില്‍ക്കെ 9 പന്തില്‍ 11 റണ്‍സെടുത്ത ദാസിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് ആദ്യം നഷ്ടമായത്. വാഷിംങ്ടണ്‍ സുന്ദറിന്റെ പന്തില്‍ റെയിന ക്യാച്ചെടുത്താണ് ദാസിനെ മടക്കിയത്. തൊട്ടുപിന്നാലെ 13 പന്തില്‍ 15 റണ്‍സെടുത്ത ഇഖ്ബാലിനെ താക്കൂറിന്റെ കൈകളിലെത്തിച്ച് ചഹാലും മടക്കി. ക്രീസില്‍ അധികം നേരം പിടിച്ചു നില്‍ക്കാന്‍ അനുവദിക്കാതെ ചഹാല്‍ സര്‍ക്കാറിനെയും പവലിയനിലെത്തിച്ചു.