Tokyo Olympics
പൊരുതിത്തോറ്റു; ഹോക്കി സെമിയില്‍ വനിതകളും വീണു
സ്പോര്‍ട്സ് ഡെസ്‌ക്
2021 Aug 04, 11:40 am
Wednesday, 4th August 2021, 5:10 pm

ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കി സെമിഫൈനലില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തോല്‍വി. അര്‍ജന്റീനയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി.

കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ഇന്ത്യ ആക്രമണം അഴിച്ചുവിട്ടു. പെനാല്‍റ്റി കോര്‍ണറിലൂടെ ഗുര്‍ജിത് കൗര്‍ ഇന്ത്യയ്ക്കായി ആദ്യ ലീഡ് സമ്മാനിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് ലീഡ് പിടിച്ച അര്‍ജന്റീന ഇന്ത്യന്‍ ആക്രമണങ്ങളെ ഫലപ്രദമായി ചെറുക്കുകയായിരുന്നു.

പ്രതിരോധക്കരുത്തിലാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തിയത്. 22-ാം മിനിറ്റില്‍ നേടിയ ലീഡില്‍ കളി അവസാനിപ്പിക്കാനായത് ഗോള്‍കീപ്പര്‍ സവിത പുനിയക്കൊപ്പം ഉറച്ചുനിന്നു പോരാടിയ പ്രതിരോധനിരക്കാരായ ദീപ് ഗ്രേസ്, മോണിക്ക, ഗുര്‍ജിത് കൗര്‍, ഉദിത എന്നിവരുടെ മികവിലാണ്.

1980-ല്‍ നാലാം സ്ഥാനത്തെത്തിയതാണ് ഇതിന് മുമ്പത്തെ മികച്ച നേട്ടം. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ഇനി ബ്രിട്ടനെതിരെ കളിക്കും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: India vs Argentina  Tokyo 2020 Women’s Hockey