പാകിസ്ഥാനുമായുള്ള വമ്പന്‍ ജയത്തിന് ശേഷം ഇന്ത്യ പോയിന്റ് ടേബിളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ്. 42.5 ഓവറില്‍ 191 റണ്‍സിന് പാകിസ്ഥാന്‍ തകര്‍ന്നപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വെറും 30.3 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. കളിച്ച മൂന്ന് കളികളിലും തോല്‍വി അറിയാതെ ഇന്ത്യ സ്വന്തം മണ്ണില്‍ വിജയം മുറുകെ പിടിച്ചിരിക്കുകയാണ്.
വേള്‍ഡ് കപ്പിലെ ആദ്യ കളിയില്‍ ഓസീസ് പടുത്തുയര്‍ത്തിയ 199 റണ്‍സ് 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നിരുന്നു. എന്നാല്‍ ഇന്ത്യ അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടിയപ്പോള്‍ തീപാറും പോരാട്ടമായിരുന്നു കാണാന്‍ സാധിച്ചത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സ് എടുത്തെങ്കിലും ഇന്ത്യ 35 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ അനായാസം വിജയത്തിലെത്തുകയായിരുന്നു.
Rohit Sharma – “The umpire asked me, how am I hitting such big and effortless sixes. Is it because of the bat?
I told him it’s not my bat, it’s my power”.
The Power of Hitman 🔥#IndiavsPak #INDvsPAK #RohitSharma𓃵 #IndiaVsPakistan #Hitman
pic.twitter.com/SWs1KIMVRY— Shubham 𝕏 (@DankShubhum) October 15, 2023
ഓസീസിനെതിരെയുള്ള കളിയില്‍ നിരാശപ്പെടുത്തിയ രോഹിത് അഫ്ഗാനെ 84 പന്തില്‍ അടിച്ചുതകര്‍ത്താണ് 131 റണ്‍സ് വാരിക്കൂട്ടിയത്. വിരാട് കോഹ്ലി 56 പന്തില്‍ നോട്ട് ഔട്ട് ആയിരുന്നു. നിലവില്‍ 1.821 എന്ന നിലയിലാണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്.
1.604 നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡും കളിച്ച മൂന്ന് കളികളില്‍ തോല്‍വി അറിയാതെ ഇന്ത്യക്ക് തൊട്ടുപുറകില്‍ ഉണ്ട്. എന്നാല്‍ രണ്ടില്‍ രണ്ട് ജയവും സ്വന്തമാക്കി 2.360 എന്ന ഉയര്‍ന്ന നെറ്റ് റണ്‍റേറ്റ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയിരിക്കുകയാണ്.
What a Crowd 😂😂😂 PKMKB#IndiavsPak #INDvsPAK #BabarAzam #IndiaVsPakistan #Hitmanpic.twitter.com/oHT22aW6Ky
— Shubham 𝕏 (@DankShubhum) October 15, 2023
നിലവില്‍ പാകിസ്ഥാന്‍ നാലും ഇംഗ്ലണ്ട് അഞ്ചും സ്ഥാനത്താണ്. പത്താം സ്ഥാനത്ത് തുടരുന്ന അഫ്ഗാനെ ഇന്ന് ഇംഗ്ലണ്ട് തോല്‍പ്പിക്കുകയാണെങ്കില്‍ പാക്കിനെ പിന്‍തള്ളി ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് കയറും. പക്ഷെ ഐ.സി.സിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം മാത്രം കയ്യിലുള്ള ന്യൂസിലന്‍ഡും മറുവശത്ത് സൗത്ത് ആഫ്രിക്കയും ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാണ് ഉയര്‍ത്തുന്നത്.
Content Highlights: India tops the points table; But worry about the run rate