സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 283 റണ്‍സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ മറികടക്കാനാകാതെ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു സൗത്ത് ആഫ്രിക്ക. ഇതോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
A sensational batting display in Johannesburg helped India seal a 3-1 series victory over South Africa 🏏#SAvIND 📝: https://t.co/r0fBRnIH6q pic.twitter.com/slalSreHj3
— ICC (@ICC) November 16, 2024
ഇതോടെ 2024ല്‍ ഏറ്റവും കൂടുതല്‍ ടി-20ഐ മത്സരങ്ങള്‍ വിജയിക്കുന്ന ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചത്. 26 മത്സരങ്ങളില്‍ നിന്ന് ഇന്ത്യ 24 വിജയമാണ് സ്വന്തമാക്കിയത്. ഈ നോട്ടത്തില്‍ പാകിസ്ഥാനെ ഇന്ത്യ നേരത്തെ മറികടന്നിരുന്നു. ടി-20ഐ ഫോര്‍മാറ്റില്‍ പാകിസ്ഥാന്‍ 2021ല്‍ 29 മത്സരങ്ങളില്‍ നിന്ന് 20 വിജയം സ്വന്തമാക്കിയിരുന്നു.
𝙒𝙄𝙉𝙉𝙀𝙍𝙎!
Congratulations to #TeamIndia on winning the #SAvIND T20I series 3⃣-1⃣ 👏👏
Scorecard – https://t.co/b22K7t9imj pic.twitter.com/oiprSZ8aI2
— BCCI (@BCCI) November 15, 2024
ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനും തിലക് വര്‍മയുമാണ്. ബാക്ക് ടു ബാക്ക് സെഞ്ച്വറിക്ക് ശേഷം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പൂജ്യം റണ്‍സിന് പുറത്തായ സഞ്ജുവിന്റെ വമ്പന്‍ തിരിച്ചുവരവിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്.
56 പന്തില്‍ നിന്നും ഒമ്പത് സിക്‌സും 6 ഫോറും ഉള്‍പ്പെടെ 109 റണ്‍സ് നേടി പുറത്താക്കാതെയാണ് സഞ്ജു വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 194.64 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു സഞ്ജു ബാറ്റ് വീശിയത്. അതേസമയം ബാക്ക് ടു ബാക്ക് സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മയും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്ന് താരം അവസാനം മത്സരത്തിലും സെഞ്ച്വറി നേടി. 47 പന്തില്‍ നിന്നും 10 സിക്‌സും 9 ഫോറും ഉള്‍പ്പെടെയായിരുന്നു വര്‍മയുടെ വെടിക്കെട്ട്. 255.32 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു വര്‍മ ബാറ്റ് വീശിയത്.
Content Highlight: India In Great Record Achievement In T-20i