Bihar Election
ബീഹാറില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയ്ക്ക് വെടിയേറ്റു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 06, 05:03 am
Friday, 6th November 2020, 10:33 am

പട്‌ന: ബീഹാറില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയ്ക്ക് വെടിയേറ്റു. ദാര്‍ഭാംഗയിലെ ഹയാഗത്ത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി രവീന്ദ്രനാഥ് സിംഗിനാണ് വെടിയേറ്റത്.

ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം രാത്രി താതോപൂരില്‍ വെച്ചായിരുന്നു സംഭവം.

രവീന്ദ്രനാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നവംബര്‍ ഏഴിനാണ് സംസ്ഥാനത്തെ അവസാനഘട്ട തെരഞ്ഞെടുപ്പ്.

മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 നാണ് വോട്ടെണ്ണല്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Independent candidate from Hayaghat shot Bihar