അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്? മോദിയുടെ റേറ്റിങ് 50 ശതമാനത്തിൽ താഴെ; ഗ്രാഫ് ഉയർത്തി രാഹുൽ ഗാന്ധി
national news
അടുത്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്? മോദിയുടെ റേറ്റിങ് 50 ശതമാനത്തിൽ താഴെ; ഗ്രാഫ് ഉയർത്തി രാഹുൽ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2024, 8:24 am

ന്യൂദൽഹി: ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ മൂഡ് ഓഫ് ദി നേഷൻ (MOTN) വോട്ടെടുപ്പിൽ ഗ്രാഫ് ഇടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാൻ ആരാണ് ഏറ്റവും അനുയോജ്യൻ എന്ന ചോദ്യത്തിനുത്തരം കണ്ടെത്താനായിരുന്നു ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷൻ സർവേ നാടത്തിയത്. 1 ,36,463 പേർ പങ്കെടുത്ത കമ്പ്യൂട്ടർ അസിസ്റ്റഡ് ടെലിഫോൺ സർവേയിൽ ആദ്യമായി മോദിയുടെ ഗ്രാഫ് 50 ശതമാനത്തിൽ താഴെയായി ഇടിഞ്ഞു.

അടുത്ത പ്രധാനമന്ത്രിയായി മോദിയെ കണക്കാക്കുന്നവർ 49 ശതമാനമായി ചുരുങ്ങി. എന്നാൽ കഴിഞ്ഞ സർവേകളിൽ നിന്ന് വ്യത്യസ്തമായി രാഹുൽ ഗാന്ധിയുടെ ഗ്രാഫ് ഇത്തവണ ഉയരുകയുണ്ടായത്. 22 ശതമാനമായാണ് രാഹുൽ ഗാന്ധിയുടെ ഗ്രാഫ് ഉയർന്നത്. അവസാന സർവേയിൽ നിന്ന് 7.3 ശതമാനം ഇടിവാണ് മോദിക്കുണ്ടായത്. രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ മികച്ചതാണെന്ന് കരുതുന്ന ആളുകൾ 24 ശതമാനമായി ഉയർന്നു. ഫെബ്രുവരിയിൽ 55% ആളുകളായിരുന്നു. മോദിയെ അനുകൂലിച്ചത്. 14% രാഹുലിനെ അനുകൂലിക്കുകയും ചെയ്തിരുന്നു.

മറ്റ് പ്രതിപക്ഷ നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോഴും രാഹുൽ ഗാന്ധിയുടെ ജനപ്രീതി ഉയർന്നിരിക്കുകയാണ്. മറ്റ് നേതാക്കളെ വെച്ച് താരതമ്യം ചെയ്തതിൽ രാഹുൽ ഗാന്ധിയുടെ റേറ്റിങ് 32 ശതമാനമായി ഉയർന്നു. രണ്ടാം സ്ഥാനത്ത് ഉള്ളത് അഖിലേഷ് യാദവാണ്. അദ്ദേഹത്തെ അനുകൂലിച്ചവർ 8 ശതമാനമായി ഉയർന്നു. കഴിഞ്ഞ തവണ ഇത് 4 ശതമമായിരുന്നു.

മറ്റ് സർക്കാരുകളെ അപേക്ഷിച്ച് ഇ.ഡി, സി.ബി.ഐ ,ഐ.ടി വകുപ്പ് തുടങ്ങിയ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളെ ബി.ജെ.പി സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, 46% പേരും സമ്മതിച്ചു. 38% പേർ എല്ലാ സർക്കാരുകളും ഇത്തരത്തിൽ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു.

സർക്കാർ വിവിധ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് സമ്മതിച്ചവരുടെ ശതമാനത്തിൽ വർധനവുണ്ടായിരിക്കുകയാണ്. കഴിഞ്ഞ വർഷം 43 ശതമാനം ആയിരുന്നു അത് ഇത്തവണ 46 ശതമാനമായി ആയി ഉയർന്നു.

ഒപ്പം രാജ്യത്തെ സാമ്പത്തിക നയങ്ങൾ വൻകിട ബിസിനസുകാർക്ക് വേണ്ടിയുള്ളതാണെന്ന് വിശ്വസിക്കുന്ന വിഭാഗവും വർധിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ മൂഡ് ഓഫ് ദി നേഷൻ സർവേയിൽ 52 ശതമാനം ആളുകളായിരുന്നു ഈ വീക്ഷണത്തെ അനുകൂലിച്ചത്. എന്നാൽ ഇത്തവണ അത് 58 ശതമാനമായി ഉയർന്നു.

 

 

Content Highlight: In a First, Modi Rating Falls Below 50%, Rahul Gandhi Front-Runner for Post-Modi PM: Survey