കൊവിഡ്-19 പ്രതിസന്ധിക്കിടയില്‍ ബ്രെക്‌സിറ്റിനു ശേഷമുള്ള നടപടിക്രമങ്ങള്‍ ബ്രിട്ടന്‍ നീട്ടിവെക്കണമെന്ന് ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജ്യോര്‍ജിവ. ബി.ബി.സി റേഡിയോടാണ് ഐ.എംഎഫ് ഡയറക്ടറുടെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കേണ്ട വ്യാപരക്കരാറുകളുടെ സമയ പരിധി നീട്ടണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബര്‍ 31 വരെയാണ് യൂറോപ്യന്‍ യൂണിയനുമായി പുതിയ വ്യാപാര കരാറിലെത്താനുള്ള സമയപരിധി.
‘ ഇത് കാണുന്നതു പേലെ തന്നെ ഗുരുതരമാണ്. നമ്മള്‍ ഇനിയും ഇത് ഗുരുതരമാക്കരുത്. യു.കെയുടെയും യൂറോപ്യന്‍ യൂണിയനിന്റെയും ലോകത്തിന്റെയും നല്ലതിനായി ഈ അനിശ്ചിതാവസ്ഥ കുറയ്ക്കുന്ന വഴികള്‍ തേടണമെന്നാണ് എന്റെ നിര്‍ദ്ദേശം,’ ഒപ്പം കൊവിഡ് പ്രതിരോധത്തില്‍ ബ്രിട്ടന്‍ ധനകാര്യമന്ത്രിയും ബാങ്ക് ഓഫ് ഇംഗ്ലണ്ടും കൃത്യമായ നടപടികള്‍ എടുക്കുന്നുണ്ടെന്നും ഐ.എ.എഫ് മാനേജിംഗ് ഡയരക്ടര്‍ പറഞ്ഞു.