എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണം: ഐ.എം.എ
COVID-19
എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണം: ഐ.എം.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th May 2021, 2:22 pm

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വെര്‍ച്വലായി നടത്തണമെന്ന് ഐ.എം.എ. വാര്‍ത്തക്കുറിപ്പിലൂടെയാണ് ഐ.എം.എയുടെ പ്രതികരണം.

‘തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്റെ പല കാരണങ്ങളില്‍ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണം’, ഐ.എം.എ പറഞ്ഞു.

ലോക്ക്ഡൗണ്‍ നീട്ടാനുള്ള സര്‍ക്കാര് നടപടിയെ പ്രശംസിക്കുന്നുതായും ഐ.എം.എ അറിയിച്ചു.

ഈ മാസം 20 നാണ് രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. കൊവിഡ് പ്രോട്ടോക്കോളും ലോക് ഡൗണ്‍ അടക്കമുള്ള സാഹചര്യങ്ങളും നിലവിലുള്ളതിനാല്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുന്നില്ല.

അതേസമയം ക്ഷണിക്കപ്പെട്ട 800 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങളാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ രാജ്ഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IMA LDF Govt Oath Virtual Covid 19