ഹോട്ട്‌സ്‌പോട്ടില്‍ ഇഫ്താര്‍ വിരുന്ന്; 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
Kerala News
ഹോട്ട്‌സ്‌പോട്ടില്‍ ഇഫ്താര്‍ വിരുന്ന്; 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2020, 5:22 pm

കല്‍പറ്റ: വയനാട്ടില്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടായ നെന്മേനി പഞ്ചായത്തില്‍ വിലക്കുകള്‍ ലംഘിച്ച് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സംഭവത്തില്‍ 20 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പകര്‍ച്ചവ്യാധി നിയമം അടക്കം ഉള്‍പ്പെടുത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് നെന്മേനി പഞ്ചായത്തിലെ അമ്മായിപ്പാലത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. ജില്ലയില്‍ ആറ് പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് പൊലീസും ജില്ലാ ഭരണകൂടവും ഏര്‍പ്പെടു
ത്തിയിട്ടുള്ളത്. ഇതിനിടെയാണ് ഇരുപതോളം പേര്‍ ചേര്‍ന്ന് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച പഞ്ചായത്തില്‍ ഒത്തുകൂടിയത്.

നിലവില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അതീവ ജാഗ്ര പുലര്‍ത്തണമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരടക്കം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വയോധികര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ തുടങ്ങിയവരോട് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ കൂട്ടംകൂടി കളിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക