Entertainment
ഈ ചോദ്യം നിങ്ങള്‍ ഇച്ചാക്കയോട് ചോദിച്ചാല്‍ ഉറപ്പായും അദ്ദേഹം എന്റെ പേര് പറയും: മോഹന്‍ലാല്‍

മലയാള സിനിമയിലെ താരങ്ങള്‍ തമ്മില്‍ പരസ്പരം മത്സരമുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍. ഒപ്പം നടന്‍ മമ്മൂട്ടിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ക്കും മോഹന്‍ലാല്‍ മറുപടി പറയുന്നുണ്ട്.

മമ്മൂട്ടിയുമായുള്ള താരതമ്യപ്പെടുത്തലുകളെ കുറിച്ചും ആരാണ് മികച്ചതെന്ന ചോദ്യത്തെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ മോഹന്‍ലാല്‍ സംസാരിക്കുന്നുണ്ട്.

മമ്മൂട്ടിയാണോ മോഹന്‍ലാലാണോ ബെറ്റര്‍ എന്ന് താങ്കളോട് ഒരാള്‍ ചോദിച്ചാല്‍ എന്തായിരിക്കും പറയുകയെന്ന ചോദ്യത്തിനും മോഹന്‍ലാല്‍ മറുപടി നല്‍കുന്നുണ്ട്.

‘ ആരുമായും ഒരു മത്സരവുമില്ല. അതെല്ലാം ക്രിയേറ്റ് ചെയ്യപ്പെടുന്നതാണ്. ഇതൊരു ഗെയിമോ സ്‌പോര്‍ട്‌സോ അല്ല. വ്യത്യസ്തമായ ഒരു പ്രൊഫഷനാണ്.

ഞങ്ങള്‍ക്ക് ചെയ്യാന്‍ ധാരാളം സിനിമകള്‍ ഉള്ളപ്പോള്‍ എന്തിനാണ് പിന്നെ ശത്രുത. എല്ലാവര്‍ക്കും സിനിമയുണ്ട്. എല്ലാവരും വളരെ നന്നായി അത് ചെയ്യുന്നു. അതില്‍ എല്ലാവരും സന്തോഷവാന്മാരാണ്.

മോഹന്‍ലാലാണോ മമ്മൂട്ടിയാണോ ബെറ്റര്‍ ആക്ടര്‍ എന്ന് ചോദിച്ചാല്‍ അതെല്ലാം ഓരോ സിനിമയേയും അടിസ്ഥാനപ്പെടുത്തിയിരിക്കും. അതുമാത്രമല്ല ഇച്ചാക്ക ഒരു ഗ്രേറ്റ് ആക്ടറാണെന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്.

നിങ്ങള്‍ ഈ ചോദ്യം അദ്ദേഹത്തോട് ചോദിച്ചാല്‍ തീര്‍ച്ചയായും അദ്ദേഹം എന്റെ പേര് പറയും. അതൊരു സീരിയസ് അഫെയര്‍ ആണ്. ആര് ബെറ്റര്‍ ആക്ടര്‍ എന്നതൊക്കെ ഒരു ഡിബേറ്റാണ്.

ഒരു സിനിമ കിട്ടിയാല്‍ എങ്ങനെ അത് അവര്‍ ഷോള്‍ഡര്‍ ചെയ്യുന്നു എന്നതാണ്. അതില്‍ സക്‌സസ്ഫുള്‍ ആയാല്‍ എല്ലാവരും ബെറ്റര്‍ ആക്ടര്‍ ആകും,’ മോഹന്‍ലാല്‍ പറഞ്ഞു.

എമ്പുരാനിലെ വില്ലനെ കുറിച്ചുള്ള ചോദ്യത്തിനും അഭിമുഖത്തില്‍ മോഹന്‍ലാല്‍ മറുപടി നല്‍കുന്നുണ്ട്.

എമ്പുരാനില്‍ മുഖം കാണിക്കാത്ത ആ വില്ലന്‍ ഫഹദോ മമ്മൂട്ടിയോ അല്ല. അവര്‍ ആണെങ്കില്‍ തീര്‍ച്ചയായും അവരുടെ മുഖം കാണിക്കില്ലേ. എന്തിനാണ് അത് കാണിക്കാതിരിക്കുന്നത്.

അത് അവരൊന്നും അല്ല. അത് വേറൊരു ആക്ടര്‍ ആണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: If you ask this question to Mammookka, he will definitely say my name Says Mohanlal