ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ല അപരാജിതകുതിപ്പ് തുടരുന്നു. ബ്രെന്റ്‌ഫോര്‍ട്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ല പരാജയപ്പെടുത്തിയത്. ഈ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ ചരിത്രനേട്ടമാണ് ഏമറിയും കൂട്ടരും സ്വന്തമാക്കിയത്. 2023ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 23 മത്സരങ്ങളാണ് ആസ്റ്റണ്‍ വില്ല വിജയിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ആസ്റ്റണ്‍ വില്ല ആദ്യമായാണ് ഇത്രയധികം വിജയങ്ങള്‍ സ്വന്തമാക്കുന്നത്.
ഇതിന് മുമ്പും ഒരു തകര്‍പ്പന്‍ നേട്ടം ആസ്റ്റണ്‍ വില്ല സ്വന്തമാക്കിയിരുന്നു. ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്കില്‍ തുടര്‍ച്ചയായി 15 മത്സരങ്ങള്‍ വിജയിക്കാന്‍ ആസ്റ്റണ്‍ വില്ലക്ക് സാധിച്ചിരുന്നു.
ബ്രെന്റ്‌ഫോര്‍ട്ടിന്റെ ഹോം ഗ്രൗണ്ടായ ജി ടെക്ക് കമ്മ്യൂണിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലെ 45 മിനിട്ടില്‍ ലെവിസ് പോട്ടറിലൂടെ ബ്രെന്റ്‌ഫോര്‍ട്ട് ആണ് ആദ്യം ലീഡ് നേടിയത്. ഒടുവില്‍ ആദ്യ പകുതി പിന്നിടുമ്പോള്‍ 1-0ത്തിന് ആതിഥേയര്‍ മുന്നിട്ടുനിന്നു.
എന്നാല്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ആസ്റ്റണ്‍ വില്ല ശക്തമായി തിരിച്ചു വരുകയായിരുന്നു. 77 മിനിട്ടില്‍ മൊറേനൊയിലൂടെയാണ് ആസ്റ്റണ്‍ വില്ല മറുപടി ഗോള്‍ നേടിയത്. 85 മിനിട്ടില്‍ വാറ്റ്കിന്‍സിലൂടെ വില്ല വിജയഗോള്‍ നേടുകയായിരുന്നു.
25 – Aston Villa have won 25 Premier League games in 2023, their most top-flight wins in a calendar year in their entire history. Unai. pic.twitter.com/vdYcR2oELU
— OptaJoe (@OptaJoe) December 17, 2023
സമനില ഗോളിനായി ബ്രെന്റ്‌ഫോര്‍ട്ട് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ആസ്റ്റണ്‍ വില്ല പ്രതിരോധം ഉറച്ചുനില്‍ക്കുകയായിരുന്നു.
ജയത്തോടെ 17 മത്സരങ്ങളില്‍ നിന്നും 12 വിജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമടക്കം 38 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ആസ്റ്റണ്‍ വില്ല. രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളുമായി അഞ്ച് ഗോളുകളുടെ വ്യത്യാസമാണ് ആസ്റ്റണ്‍ വില്ലക്കുള്ളത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഡിസംബര്‍ 23ന് ഷെഫീല്‍ഡ് യൂണൈറ്റഡിനെതിരെയാണ് ആസ്റ്റണ്‍ വില്ലയുടെ അടുത്ത മത്സരം. ആസ്റ്റണ്‍ വില്ലയുടെ തട്ടകമായ വില്ല പാര്‍ക്കില്‍ ആണ് മത്സരം നടക്കുക
CONTENT HIGHLIGHTS: If this is the case, will they lift the cup? Astonville about history in the English Premier League