പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിതയ ബ്രോ ഡാഡി എന്ന സിനിമയെ കുറിച്ചും ഇനി ചെയ്യാനിരിക്കുന്ന കോമഡി സിനിമകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
ഒരു സീരിയസ് സിനിമ ചെയ്ത് വിജയിപ്പിച്ചെടുക്കുന്നതിനേക്കാള്‍ വളരെ ബുദ്ധിമുട്ടാണ് ഒരു കോമഡി സിനിമ വിജയിപ്പിക്കാനെന്ന് മോഹന്‍ലാല്‍ പറയുന്നു.
ബ്രോ ഡാഡി അത്തരത്തില്‍ മികച്ച രീതിയില്‍ വന്ന ഒരു സിനിമയാണെന്നും എന്നാല്‍ ചില കാര്യങ്ങള്‍ പ്രതീക്ഷിച്ച പോലെ വന്നില്ലായിരുന്നെങ്കില്‍ ആ സിനിമ വലിയ ഡിസാസ്റ്റര്‍ ആയേനെയെന്നും മോഹന്‍ലാല്‍ പറയുന്നു.
കോമഡി സിനിമകളോടാണോ ഡാര്‍ക്ക്, ത്രില്ലര്‍ സിനിമകളോടാണോ ആക്ഷന്‍ സിനിമകളോടാണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിനും മോഹന്‍ലാല്‍ മറുപടി നല്‍കി.
‘ അങ്ങനെയില്ല. എനിക്ക് സിനിമയാണ് ഇഷ്ടം. തീര്‍ച്ചയായും ഒരു കോമഡി സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമല്ല. അതൊരു ടഫസ്റ്റ് ജോബ് ആണ്.
ബ്രോ ഡാഡി ആളുകള്‍ക്ക് ഇഷ്ടമാണെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. അത് വളരെ പ്രോപ്പര്‍ ആയി പെര്‍ഫക്ട്‌ലി ക്രിയേറ്റ് ചെയ്ത ഒരു സിനിമയാണ്.
അങ്ങനെയായിരുന്നില്ല ആ സിനിമ എടുത്തതെങ്കില്‍ ചിലപ്പോള്‍ വലിയ പരാജയമായി ആ സിനിമ മാറിയേനെ,’ മോഹന്‍ലാല്‍ പറഞ്ഞു.
ഇതുവരെ ചെയ്തതില്‍ ഏത് കോമഡി സിനിമയാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് ഇനി വരാനിരിക്കുന്ന ഒരു സിനിമയായിരിക്കാമെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.
‘ അങ്ങനെ ഒരു സിനിമയായി പറയാന്‍ സാധിക്കില്ല. പ്രിയദര്‍ശന്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് തുടങ്ങി വലിയ സംവിധായകരുടെ സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അതെല്ലാം മികച്ച സിനിമകളാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
എമ്പുരാന് ശേഷം ചിലപ്പോള്‍ ഞങ്ങളൊരു കോമഡി സിനിമ ചെയ്യും. അതിന് ശേഷം എമ്പുരാന്റെ അടുത്ത ഭാഗം ചെയ്യും. അതിന് ശേഷം വീണ്ടും ഒരു കോമഡി സിനിമയുമായി എത്തുമെന്നായിരുന്നു തമാശ രൂപേണ മോഹന്‍ലാല്‍ പറഞ്ഞത്
ഇനി മോഹന്‍ലാലുമായി ഒരു കോമഡി സിനിമ ചെയ്യാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ലാല്‍ സാറുമായി ഇനിയും ഒരുപാട് സിനിമകള്‍ വരുമെന്നും അത്ര പെട്ടെന്നൊന്നും അദ്ദേഹത്തെ വിടാന്‍ താന്‍ തയ്യാറല്ലെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
മോഹന്‍ലാല്‍ ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട കോമഡി സിനിമ ഏതാണെന്ന ചോദ്യത്തിനും പൃഥ്വിരാജ് മറുപടി നല്‍കി.
‘ മലയാള സിനിമയില്‍ ഐക്കോണിക്കായ കോമഡി സിനിമകള്‍ ചെയ്ത വ്യക്തിയാണ് അദ്ദേഹം. അതില്‍ നിന്ന് ഒരു സിനിമ തിരഞ്ഞെടുക്കുക എന്ന് പറയുന്നത് വലിയ ബുദ്ധിമുട്ടാണ്.
എങ്കിലും ചെറിയൊരു സോഫ്റ്റ് കോര്‍ണര്‍ തോന്നിയ സീരീസ് നാടോടിക്കാറ്റ് പട്ടണപ്രവേശം അക്കരെ അക്കരെ അക്കരെയാണ്,’ പൃഥ്വി പറഞ്ഞു.
Content Highlight: If that had happened, Bro Daddy would have been a huge Disaster says Mohanlal