വസ്ത്രത്തിലും കളറിലും വരെ തെറ്റിദ്ധരിച്ചു; മത്സരിക്കുന്നെങ്കില്‍ അത് തൃശൂര്‍ തന്നെ; പിന്നില്‍ നിന്ന് പാലം വലിച്ചവരോട് പരാതിയില്ലെന്നും പത്മജ വേണുഗോപാല്‍
തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ തൃശ്ശൂരില്‍ മാത്രമേ മത്സരിക്കുകയുള്ളുവെന്ന് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. പരിചിതമായ ഇടമാണ് തൃശ്ശൂര്‍ എന്നും വിജയം ഉറപ്പാക്കി മുന്നോട്ട് പോകുമെന്നും പത്മജ പറഞ്ഞു.
എഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പത്മജയുടെ പ്രതികരണം. കഴിഞ്ഞ തവണത്തെ തോല്‍വിക്ക് കാരണം പ്രവര്‍ത്തകര്‍ക്കുള്ള തെറ്റിദ്ധാരണകളായിരുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.
തന്റെ വസ്ത്രത്തിലും കളറിലും വരെ ജനം തെറ്റിദ്ധരിച്ചെന്നും പിന്നില്‍ നിന്ന് പാലം വലിച്ചവര്‍ തെറ്റ് ഏറ്റ് പറഞ്ഞിട്ടുണ്ടെന്നും ആരോടും അക്കാര്യത്തില്‍ പരാതിയില്ലെന്നും പത്മജ പറഞ്ഞു.
അതേസമയം ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായി ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഈ കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഇവ പിന്‍വലിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക