Advertisement
IPL
'അടുത്ത ഐ.പി.എല്ലോടെ ധോണി വിരമിച്ചാല്‍ ഞാനും വിരമിക്കും'; വീണ്ടും ഞെട്ടിച്ച് സുരേഷ് റെയ്‌ന
സ്പോര്‍ട്സ് ഡെസ്‌ക്
2021 Jul 10, 06:31 am
Saturday, 10th July 2021, 12:01 pm

മുംബൈ: അടുത്ത ഐ.പി.എല്ലോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യപ്റ്റനും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ എം.എസ്. ധോണി വിരമിക്കുകയാണെങ്കില്‍ താനും വിരമിക്കുമെന്ന് സുരേഷ് റെയ്‌ന. ന്യൂസ് 24 സ്‌പോര്‍ട്‌സിനോടായിരുന്നു റെയ്‌നയുടെ പ്രതികരണം.

ചെന്നൈയില്‍ ധോണിയുടെ സഹതാരമാണ് റെയ്‌ന.

”ധോണി അടുത്ത സീസണില്‍ കളിക്കുന്നില്ലെങ്കില്‍ ഞാനും കളിക്കില്ല. ഞങ്ങള്‍ 2008 മുതല്‍ ചെന്നൈയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. ഈ വര്‍ഷം ഞങ്ങള്‍ ജയിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം കളിക്കാനും ഞാന്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കും,’ റെയ്‌ന പറഞ്ഞു.

അദ്ദേഹം കളിക്കില്ലെങ്കില്‍ താന്‍ മറ്റേതെങ്കിലും ടീമിനു വേണ്ടി കളിക്കുമെന്ന് കരുതുന്നില്ലെന്നും റെയ്‌ന പറഞ്ഞു.

കൊവിഡ് മൂലം നിര്‍ത്തിവെച്ച ഈ വര്‍ഷത്തെ ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ്. ഐ.പി.എല്ലിന്റെ ഈ സീസണിലെ ബാക്കി മത്സരങ്ങള്‍ സെപ്റ്റംബറില്‍ യു.എ.ഇയില്‍ ആരംഭിക്കും.

2008ല്‍ ഐ.പി.എല്‍ ആരംഭിച്ചത് മുതല്‍ റെയ്‌നയും ധോണിയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു വേണ്ടിയാണ് കളിക്കുന്നത്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അതേദിവസം തന്നെയാണ് റെയ്‌നയും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: If Dhoni Bhai doesn’t play the next IPL then even I wouldn’t: Suresh Raina