മാനേജ്‌മെന്റിന് താല്‍പ്പര്യമില്ല; ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് ഇയാന്‍ ഹ്യൂം
I.S.L
മാനേജ്‌മെന്റിന് താല്‍പ്പര്യമില്ല; ബ്ലാസ്റ്റേഴ്‌സ് വിടുകയാണെന്ന് ഇയാന്‍ ഹ്യൂം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th July 2018, 7:30 pm

കൊച്ചി: ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായ കളിക്കാനുണ്ടാകില്ലെന്ന് കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം. ക്ലബില്‍ കളിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മാനേജ്‌മെന്റിന് തന്നെ നിലനിര്‍ത്താന്‍ താല്‍പ്പര്യമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ആരാധകരുടെ ഹ്യൂമേട്ടന്‍ വ്യക്തമാക്കി.

അതേസമയം അടുത്ത സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് എല്ലാവിധ ആശംസകളും നേരുന്നതായും ഹ്യൂം കൂട്ടിച്ചേര്‍ത്തു.

“ക്ലബിലെ എല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഞാനിതുവരെ കളിച്ചതില്‍ വെച്ച് ഏറ്റവും മികച്ച കാണികള്‍ക്കു മുന്നിലാണ് പന്ത് തട്ടിയത്. എന്നെ ആദ്യ സീസണ്‍ മുതല്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി.”

ALSO READ: അഭിമാനമായി വീണ്ടും ദിപ കര്‍മാകര്‍; പരിക്കില്‍ നിന്ന് തിരിച്ചുവന്ന് ലോകകീരിടം

ഐ.എസ്.എല്ലിലെ ഗോള്‍വേട്ടക്കാരില്‍ മുമ്പനാണ് ഹ്യൂം. 59 ഐ.എസ്.എല്‍ മത്സരങ്ങളില്‍ നിന്ന് ഇയാന്‍ ഹ്യൂം 28 ഗോളുകളാണ് നേടിയത്. കഴിഞ്ഞ സീസണില്‍ ഹാട്രിക്കടക്കം നേടി കേരള ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചതും ഹ്യൂമായിരുന്നു.

എന്നാല്‍ ഇടയ്ക്ക് പരിക്കേറ്റതോടെ താരത്തിന് അവസാന മത്സരങ്ങള്‍ നഷ്ടമായിരുന്നു.

അനസ് എടത്തൊടിക, അബ്ദുള്‍ ഹക്കു, എംഎസ് ജിതിന്‍ എന്നീ മലയാളി താരങ്ങളെ ഈ സീസണില്‍ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ഒപ്പു വെച്ചിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് സ്ട്രൈക്കര്‍ സിമിന്‍ലെന്‍ ഡൗങ്ങല്‍, ഫ്രഞ്ച് പ്രതിരോധ താരം സിറില്‍ കാലി എന്നീ താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ഈ സീസണില്‍ ടീമിലെത്തിച്ചിട്ടുണ്ട്.

Sorry for the silence, As I’m sure everyone has already heard, I unfortunately won’t be returning to @keralablasters for ISL 5. Although it was always my (and I thought the clubs as well) aim to return and put a few things right when I’m back from my injury, that has somehow changed & the club have decided they wanted to go down a different route. Unfortunately that’s football, and it can be extremely cruel at times. But as always, I wish everyone involved with the club, all the very best in the future. The fans are by far the most passionate I’ve ever played for and deserve every success! I just wish I was a part of it moving forward. But like I said, this is football and we continue to move forward, regardless the circumstances. I just want to thank you all for your incredible support since I first joined in ISL 1 until now. You guys are truly special, and I will be forever grateful! Contrary to some beliefs, I haven’t agreed to join another team. My main aim right now is to look after myself and stick to the plan to make sure that when I do join a club, I’m 100% fit and ready to hit the ground running! Thanks to all of the KBFC Medical Staff, Saurabh, Dr. Manoj, Meldrick and of course the Fitness Coach Dave Richardson for their incredible support and work they’ve put in, to get me to where I am, well ahead of schedule! Top guys and friends for life! Always supporting and watching out, Forever Yellow! Humey ?? #SeeYouAllSoon #StrongerThanEver #WithAPointToProve ??

A post shared by Iain Hume (@humey_7) on