കൊച്ചി: പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മലയാള സിനിമയായിരുന്നു കമ്മട്ടിപ്പാടം. വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് അടക്കം നേടികൊടുത്ത ചിത്രത്തിന്റെ സംവിധാനം രാജീവ് രവിയായിരുന്നു.
ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ കമ്മട്ടിപ്പാടത്തിന്റെ നാല് മണിക്കൂര്‍ വേര്‍ഷന്‍ പുറത്തിറക്കുമെന്ന് രാജീവ് രവി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നാലുമണിക്കൂര്‍ വേര്‍ഷനെ കുറിച്ച് വിവരങ്ങള്‍ ഒന്നുമില്ലായിരുന്നു.
ഇപ്പോഴിതാ കമ്മട്ടിപ്പാടത്തിന്റെ നാലുമണിക്കൂര്‍ വേര്‍ഷനെ പുറത്തിറക്കാന്‍ താന്‍ റെഡിയാണെന്നും എന്നാല്‍ പണമാണ് ഇതിന് തടസമാകുന്നതെന്നും തുറന്നുപറഞ്ഞിരിക്കുകയാണ് രാജീവ് രവി.
ഗവണ്‍മെന്റ് മോഡല്‍ എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിലാണ് രാജീവ് രവി ഈക്കാര്യം വെളിപ്പെടുത്തിയത്. മ്യൂസിക്കും ഡിഐയുമെല്ലാം ചെയ്യാന്‍ കൂടുതല്‍ പണം ആവശ്യമുണ്ട്. കൂടാതെ ചിത്രത്തിന്റെ പകര്‍പ്പവകാശം നിര്‍മ്മാതാക്കള്‍ക്കായതിനാല്‍ അവരുടെ അനുവാദമില്ലാതെ ഒന്നും ചെയ്യാനാവില്ലെന്നും രാജീവ് പറയുന്നു.
സിനിമ നാല് മണിക്കൂര്‍ ആയി ചെയ്തു. പക്ഷേ പെട്ടെന്ന് ഇറക്കാന്‍ നിര്‍ബന്ധിതമായതിനാല്‍ നാലുമണിക്കൂര്‍ വേര്‍ഷനുവേണ്ടി പ്രിപ്പയേര്‍ഡ് ആയിരുന്നില്ലെന്ന് രാജീവ് പറഞ്ഞു.
നിര്‍മ്മാതാക്കളായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയ സ്പ്ളിറ്റായതടക്കം ചില പ്രശ്നങ്ങളുണ്ടായെന്നും 4 മണിക്കൂര്‍ വേര്‍ഷന്റെ കാര്യം നിര്‍മ്മാതാക്കളോട് അഭ്യര്‍ത്ഥിച്ച് വരുന്നുണ്ട്. ഇനി വേറാരെങ്കിലും താല്‍പ്പര്യത്തോടെ വരുമോയെന്നും നോക്കാമെന്നും രാജീവ് രവി പറഞ്ഞു.
അങ്ങനെ സംഭവിച്ചാല്‍ നാല് മണിക്കൂര്‍ വേര്‍ഷനുമായി താന്‍ വരും. അതിനുള്ള മെറ്റീരിയല്‍ റെഡിയാണ്. പൈസ കിട്ടിക്കഴിഞ്ഞാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ പണി പൂര്‍ത്തിയാക്കാനാകും. മ്യൂസിക്കും റീ റെക്കോര്‍ഡിങ്ങുമുള്‍പ്പെടെയാണ് ചെയ്യാനുള്ളതെന്നും രാജീവ് രവി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക