ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് ഗായത്രി സുരേഷ്. തന്റെ സംസാര രീതികൊണ്ടും ആറ്റിറ്റിയൂഡ് കൊണ്ടും വളരെയേറെ ശ്രദ്ധിക്കപ്പെടാന്‍ താരത്തിനായിട്ടുണ്ട്.
സിനിമ എന്നതിലുപരി സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ പ്രതികരണം അറിയിക്കാറുമുണ്ട്.
അത്തരത്തില്‍ പ്രതികരണം അറിയിക്കുന്നതിലൂടെ താരത്തിന് ഒരുപാട് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരമിപ്പോള്‍.
ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി വിശേഷങ്ങള്‍ പങ്കുവെക്കുന്നത്.
താന്‍ തന്റെ ജീവിതത്തില്‍ എല്ലാം നേരിട്ടെന്നും ഇപ്പോള്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ലെന്നും പറയുകയാണ് താരം.
‘പ്രണവ് ഹൃദയത്തില്‍ പറയുന്നൊരു ഡയലോഗുണ്ട്. നമ്മള്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നൊരു കാര്യം നമ്മുടെ ജീവിതത്തില്‍ സംഭവിച്ചാല്‍ പിന്നെ നമ്മള്‍ പൊളിയാണ്, വെറും പന്നി പൊളിയാണ്. ആ സീനാണ് ഞാനിപ്പോള്‍. അത്രേം സംഭവങ്ങള്‍ നടന്ന് കഴിഞ്ഞു. അത്രേം എന്നെ ട്രോളി. അത്രേം അടിച്ചമര്‍ത്തി കഴിഞ്ഞു,’ ഗായത്രി പറയുന്നു.
അന്ന് തന്നെ കേരളത്തില്‍ ഇത്രയും ആളുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പറഞ്ഞത് മനപൂര്‍വം പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണെന്നും ഗായത്രി പറഞ്ഞു.
‘അന്നത് ഞാന്‍ പ്രാക്ടീസ് ചെയ്ത് പറഞ്ഞതാണ്. ഞാന്‍ ഇന്റര്‍വ്യൂവിന് മുമ്പ് അങ്ങനെ പറയാമെന്ന് തീരുമാനിച്ചിരുന്നു. കേരളത്തില്‍ മൂന്ന് കോടി ജനങ്ങള്‍ അതില്‍ ഒരു ലക്ഷം പേര്‍ പോയാല്‍ രണ്ടേമുക്കാല്‍ ലക്ഷം പേര്‍ എന്നെ പിന്തുണക്കുന്നുണ്ടെന്ന് പറഞ്ഞ കണക്ക് കൈയില്‍ നിന്ന് എടുത്ത് ഇട്ടതാണ്,’ താരം കൂട്ടിച്ചേര്‍ത്തു.
താനൊരു സിനിമ ചെയ്യുകയാണെങ്കില്‍ അതില്‍ മൊത്തം പോസിറ്റീവായിട്ടുള്ള കാര്യങ്ങളായിരിക്കും ഉണ്ടാവുകയെന്നും കഴിഞ്ഞ വര്‍ഷം താന്‍ ബാങ്കിലെ ജോലി വിട്ടിരുന്നെന്നും ഗായത്രി പറയുന്നു.
2014ല്‍ മിസ് കേരള ആയിരുന്ന ഗായത്രി സുരേഷ്. പിന്നീട് 2015 ല്‍ ജമ്‌നപ്യാരി എന്ന സിനിമയിലൂടെയായിരുന്നു സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന ഒരേ മുഖം, കരിങ്കുന്നം സിക്‌സസ്, സഖാവ്, വര്‍ണ്യത്തില്‍ ആശങ്ക, കല വിപ്ലവം പ്രണയം, നാം, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം ഗായത്രി അഭിനയിച്ചിട്ടുണ്ട്.
Content Highlights: I have practiced and said that two and a half crore people support me: Gayatri Suresh