indian cinema
'അര്‍ദ്ധ രാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ വിളിക്കാം എന്നായിരുന്നു അയാള്‍ പറഞ്ഞത്'; തനിക്ക് ഇപ്പോഴും മോശമനുഭവം സിനിമയില്‍ നിന്നുണ്ടാകാറുണ്ടെന്ന് രാധിക ആപ്‌തെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2018 Sep 16, 05:26 pm
Sunday, 16th September 2018, 10:56 pm

മുംബൈ: സിനിമയ്ക്കു പുറത്തെ ചര്‍ച്ചകളിലൂടെയും നിലപാടുകളിലൂടെയും ആരാധകശ്രദ്ധനേടിയ നടിയാണ് ബോളിവുഡ് താരം രാധിക ആപ്തേ. സിനിമയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന പുരുഷമേല്‍ക്കോയ്മയ്ക്കെതിരെയും നടിമാര്‍ക്കുനേരേയുള്ള ആക്രമങ്ങള്‍ക്കെതിരെയും പ്രതികരണം നടത്താറുള്ളയാളാണ് താരം.

എന്നാല്‍ ഇത്തരത്തില്‍ പ്രതികരണം നടത്തിയിട്ടും തനിക്ക് പോലും ഇത്തരത്തില്‍ അനുഭവമുണ്ടായിട്ടുണ്ടെന്നാണ് രാധിക പറയുന്നത്. ഇന്ത്യാ ടുഡെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read പ്രളയത്തില്‍ നശിച്ച ചേന്ദമംഗലം കൈത്തറി വീണ്ടെടുക്കാന്‍ സിനിമാ താരങ്ങളും

ഈയടുത്ത് പോലും തനിക്ക് ഇത്തരത്തില്‍ മോശം അനുഭവമുണ്ടായെന്നാണ് താരം പറയുന്നത്. “ഷൂട്ടിംഗ് കഴിഞ്ഞ ശേഷം എന്റെ മുറിയില്‍ വിശ്രമിക്കാന്‍ പോകുകയായിരുന്നു ഞാന്‍ ലിഫ്റ്റില്‍ കയറിയ ഉടന്‍ അയാളും എന്റെയൊപ്പം കയറി. അയാള്‍ എന്നോട് പറഞ്ഞു. അര്‍ദ്ധ രാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം എന്നായിരുന്നു അയാള്‍ പറഞ്ഞത് രാധിക പറയുന്നു.

വേണമെങ്കില്‍ ഒന്ന് മസാജ് ചെയ്ത് തരാം. ഏറെ അസ്വസ്തയായ ഞാന്‍ ഇക്കാര്യം അണിയറ പ്രവര്‍ത്തകരോട് പറഞ്ഞു. ഒടുവില്‍ അയാള്‍ എന്നോട് മാപ്പ് പറഞ്ഞതിന് ശേഷമാണ് പ്രശ്‌നം അവസാനിച്ചത്” രാധിക ആപ്‌തെ പറഞ്ഞു.