Movie Day
നായകനാകുന്നതില്‍ തമാശ തോന്നുന്നു: ശ്രീനാഥ് ഭാസി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Dec 10, 10:15 am
Tuesday, 10th December 2013, 3:45 pm

[]പ്രേക്ഷക മനസ്സില്‍ ഇടംനേടുന്ന ഒരുപിടി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായി നായകനാകുന്നതിന്റെ ത്രില്ലിലാണ് ശ്രീനാഥ് ഭാസി.

സിനിമയില്‍ നായകനായി അഭിനയിക്കുന്നു എന്നോര്‍ക്കുമ്പോള്‍ തമാശയാണ് തോന്നുന്നതെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയാണ് ചിത്രത്തില്‍ ശ്രീനാഥ് ഭാസിയുടെ നായികയായി എത്തുന്നത്.

വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വോസ് എ കള്ളന്‍ എന്നാണ് സിനിമയുടെ പേര്. ഹരി എന്ന കഥാപാത്രത്തെയാണ് ഭാസി അവതരിപ്പിക്കുന്നത്.

പ്രതാപ് പോത്തന്‍, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, തെസ്റ്റി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കലവൂര്‍ രവികുമാര്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിക്കുന്നത് അജി ജോണ്‍ ആണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിടുന്നത് ഔസേപ്പച്ചന്‍ ആണ്.