ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളും ലെഫ്റ്റ് ദളിത് ട്രൈബല്‍ യൂണിറ്റി(എല്‍.ഡി.ടി.യു) തൂത്തുവാരി. സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എസ്.എഫ്.ഐ), ട്രൈബല്‍ സ്റ്റുഡന്റ് ഫോറം(ടി.എസ്.എഫ്), ദളിത് സ്റ്റുഡന്റ്‌സ് യൂണിയന്‍(ഡി.എസ്.യു), തെലങ്കാന വിദ്യാര്‍ത്ഥി വേദിക(ടി.വി.വി) ഈ സഖ്യത്തിലുള്ളത് സഖ്യം തൂത്തുവാരി.
യൂണിയന്‍ പ്രസിഡന്റായി സുഹൈല്‍ കെ.പിയും വൈസ് പ്രസിഡന്റായി മുദാവത് വെങ്കടേഷും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി – രാജ്കുമാര്‍ സാഹു, ജോയിന്റ് സെക്രട്ടറി- എന്‍. ശിവദുര്‍ഗ റാവു, കള്‍ച്ചറല്‍ സെക്രട്ടറി- ചിലുക ശ്രീലത, സ്‌പോര്‍ട്‌സ് സെക്രട്ടറി- പി. സന്ദീപ് കുമാര്‍ തുടങ്ങിയവരാണ് യൂണിയന്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റേയും(എ.എസ്.എ) നാഷണല്‍ സ്റ്റൂഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യയുടെയും സഖ്യമായ യു.ഡി.എ, എ.ബിവി.പി എന്നിവരെ പരാജയപ്പെടുത്തിയാണ് ലെഫ്റ്റ് ദളിത് ട്രൈബല്‍ യൂണിറ്റി യൂണിയന്‍ തൂത്തുവാരിയത്. ഫാസിസ്റ്റ് ഏകാധിപത്യ കാലത്ത് സാമൂഹിക നീതിക്കായ് കൈകോര്‍ക്കാം എന്നതായിരുന്നു സഖ്യത്തിന്റെ മുദ്രാവാക്യം
വോട്ട് നില
പ്രസിഡന്റ്
ലെഫ്റ്റ് ദളിത് ട്രൈബല്‍ യൂണിറ്റി – 1603
എ.ബി.വി.പി- 1264
യു.ഡി.എ – 865
വൈസ് പ്രസിഡന്റ്
ലെഫ്റ്റ് ദളിത് ട്രൈബല്‍ യൂണിറ്റി-1580
എ.ബി.വി.പി-1191
യു.ഡി.എ-804
ജനറല്‍ സെക്രട്ടറി
ലെഫ്റ്റ് ദളിത് ട്രൈബല്‍ യൂണിറ്റി-1460
എ.ബി.വി.പി-1270
യു.ഡി.എ- 904
ജോയിന്റ് സെക്രട്ടറി
ലെഫ്റ്റ് ദളിത് ട്രൈബല്‍ യൂണിറ്റി- 1470
എ.ബി.വി.പി-1105
യു.ഡി.എ-827
കള്‍ച്ചറല്‍ സെക്രട്ടറി
ലെഫ്റ്റ് ദളിത് ട്രൈബല്‍ യൂണിറ്റി-1564
എ.ബി.വി.പി-1016
യു.ഡി.എ-991
സ്‌പോര്‍ട്‌സ് സെക്രട്ടറി
ലെഫ്റ്റ് ദളിത് ട്രൈബല്‍ യൂണിറ്റി-1455
എ.ബി.വി.പി-1090
യു.ഡി.എ-847
കൂടുതല്‍ വായനയ്ക്ക്