'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന പ്രതിലോമപരത
D-Review
'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന പ്രതിലോമപരത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st May 2014, 3:20 pm

മന്ത്രി, അതും ഖദറിട്ടവന്‍, എല്ലാത്തരം മൂലധനശക്തികളില്‍നിന്നും വിമുക്തനായ മെറിറ്റ് കണ്ടാല്‍ അപ്പോള്‍ ചാടിവീണ് അത് നിയമസഭയില്‍ അവതരിപ്പിച്ച് ഒരു സ്‌റ്റേറ്റ് ഇനീഷ്യേറ്റീവിനെ ഒരു ചെറിയ സെല്‍ഫ് ഹെല്പ് ഗ്രൂപ്പിന്റെ ലീഡറുടെ പ്രസന്റേഷന്‍ സ്‌കില്ലിനെ വിശ്വസിച്ച് ഏല്‍പ്പിച്ചുകൊടുക്കുന്ന മഹാമനസ്‌കനാണ്. ജാതിയെന്നൊന്ന് ഈ സിനിമയുടെ ലൈറ്റ്‌ബോയ് പോലും കേട്ടിട്ടേയില്ല. മതമെന്നൊന്ന് ഇല്ലേയില്ല.


how-old-are-you-668

സംവിധാനം: റോഷന്‍ ആന്‍ഡ്രൂസ്
രചന: ബോബി സഞ്ജയ്
നിര്‍മാണം: ലിസ്റ്റിന്‍ സ്റ്റീഫന്‍
അഭിനേതാക്കള്‍: മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്‍, കനിഹ, ലാലു അലക്‌സ്
സംഗീതം:ഗോപീ സുന്ദര്‍
ഛായാഗ്രഹണം: ജോമോന്‍ ടി ജോണ്‍
നിര്‍മാണം: മനോജ് മേനോന്‍

black-line

സിനിമാ നിരൂപണം / ദീപക് ശങ്കരനാരയണന്‍

black-line

“”Poverty is just a state of mind and does not mean scarcity of food, money or material things, adding that one needs to have self-confidence to overcome poverty”

-Rahul Gandhi

യഥാര്‍ത്ഥ പാട്രിയാര്‍ക്കിക് അധികാരത്തേയും അതിന്റെ ചിഹ്നങ്ങളേയും അതീവമൃദുലവും സൗമ്യവുമാക്കി അവതരിപ്പിക്കുന്നിടത്ത് “ഹൌ ഓള്‍ഡ് ആര്‍ യു”വിന്റെ പ്രതിലോമപരത തുടങ്ങുന്നു. ഇതിലെ പോലീസ് ജനസംരക്ഷരും മര്യാദയുടെയും മാന്യതയുടെയും നിറകുടങ്ങളുമാണ്. പൗരന്റെ സ്വകാര്യതയിലേക്ക് അത് തലകടത്തുന്നത്, ഫോണ്‍ ചോര്‍ത്തുന്നത്, അവരുടെയും രാഷ്ട്രത്തിന്റെയും സുരക്ഷയെകരുതിയാണ്.

സിനിമയിലെ ഇന്ത്യന്‍ പ്രസിഡന്റ് (ഉള്ളത് പറയാമല്ലോ, ആ മഹാനായ പ്രസിഡണ്‍ഡിനെ കണ്ടപ്പോള്‍ എനിക്ക് രാമര്‍- പെട്രോള്‍- കൂടംകുളം- ഹനാന്‍- സായിബാബ ഫെയിം “ന്യൂക്ലിയര്‍ സയന്റിസ്റ്റ്” ഫുള്‍ടൈം തീപിടിച്ച ചിറകുമായി പറക്കുന്ന അബ്ദുള്‍ കലാമിനെ ഓര്‍മ്മവന്നു, ചിരിച്ചുപോയി!) മികച്ച കാഴ്ച്ചപ്പാടിന്റെയും നന്മയുടെയും നിറകുടവുമായ സൗമ്യനും കാരുണ്യവാനുമാണ്.

മന്ത്രി, അതും ഖദറിട്ടവന്‍, എല്ലാത്തരം മൂലധനശക്തികളില്‍നിന്നും വിമുക്തനായ മെറിറ്റ് കണ്ടാല്‍ അപ്പോള്‍ ചാടിവീണ് അത് നിയമസഭയില്‍ അവതരിപ്പിച്ച് ഒരു സ്‌റ്റേറ്റ് ഇനീഷ്യേറ്റീവിനെ ഒരു ചെറിയ സെല്‍ഫ് ഹെല്പ് ഗ്രൂപ്പിന്റെ ലീഡറുടെ പ്രസന്റേഷന്‍ സ്‌കില്ലിനെ വിശ്വസിച്ച് ഏല്‍പ്പിച്ചുകൊടുക്കുന്ന മഹാമനസ്‌കനാണ്. ജാതിയെന്നൊന്ന് ഈ സിനിമയുടെ ലൈറ്റ്‌ബോയ് പോലും കേട്ടിട്ടേയില്ല. മതമെന്നൊന്ന് ഇല്ലേയില്ല.

വീടിന് പുറത്തുള്ള പുരുഷലോകം, നേരത്തേ പറഞ്ഞ നേരിട്ടുള്ള അധികാരരൂപങ്ങളായ ലാലു അലക്‌സിന്റെ ഐ ജി, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, കളക്ടര്‍, മന്ത്രി, നിരുപമ ഇനിഷ്യേറ്റീവ് ലീഡ് ചെയ്യുവാനുള്ള തീരുമാനത്തിന് നിയമസഭയില്‍ കയ്യടിക്കുന്ന പുരുഷ എം.എല്‍.എമാര്‍, പ്രസിഡന്‍ഡ്, പ്രസിഡന്‍ഡിന്റെ സെക്യൂരിറ്റി സ്റ്റാഫിലെ പുരുഷന്‍മാര്‍, സീതാറാം അയ്യര്‍ തുടങ്ങിയവര്‍ എന്തുമാത്രം സപ്പോര്‍ട്ടീവായാണ് നിരുപമയെ കാണുന്നതെന്ന് നോക്കുക.

manju-varier-in-how-old-areഇനി നേരിട്ടുള്ള അധികാരരൂപങ്ങളെ മാറ്റിനിര്‍ത്തിയാല്‍ ജീവിതപരിസരത്തുള്ള പുരുഷന്‍മാര്‍ ഭര്‍ത്താവിന്റെ അച്ഛന്‍, അച്ഛന്റെ സുഹൃത്ത്, പരിസരത്തുള്ള പുരുഷന്‍മാര്‍, ഓഫീസിലെ പുരുഷ സഹപ്രവര്‍ത്തകര്‍ എന്നിവരൊക്കെക്കൂടിയ ഒരു റിയലിസ്റ്റിക് ജീവിതത്തില്‍ തിരിച്ചും മറിച്ചും വര്‍ഗ്ഗപരവും ലിംഗപരവുമായ ഡീമോറലൈസിങ്ങിനുള്ള സാമാന്യസാധ്യതകള്‍ മുഴുവനും ഈ സിനിമയില്‍ ഒരു സ്ത്രീയുടെ സപ്പോര്‍ട് സിസ്റ്റമായി മാറുന്നു. എന്തിന് ലൈംഗികസൂചനയുള്ള ഒരു നോട്ടം പോലും, കേരളത്തിലെ സ്ത്രീജീവിതത്തില്‍ അസാധ്യമാം വിധം, നിരുപമ പുരുഷലോകത്തില്‍നിന്ന് നേരിടുന്നില്ല.

ഇനി ഈ “സ്ത്രീപക്ഷസിനിമ”യിലെ സ്ത്രീകളെ എടുക്കുക. അമ്മായിയമ്മ ചായയുണ്ടാക്കാനല്ലാതെ ഒന്നിനും കൊള്ളാത്ത ഒരു സീരിയല്‍ കോമാളിയാണ്, പ്രത്യേകിച്ചൊരു വോയ്‌സുമില്ല (താദാത്മ്യസാധ്യത!). ഓഫീസില്‍ നിരന്തരമായി നിരുപമയെ പരിഹസിക്കുന്നതിന് മുന്‍കൈയ്യെടുക്കുന്നതും പശ്ചാത്തലമൊരുക്കുന്നതും നേരിട്ട് പരിഹസിക്കുന്നതും സ്ത്രീകളാണ്. ബസ്സില്‍ കുത്തുവാക്കുപറയുന്നത് ഒരു സ്ത്രീയാണ്.

പ്രസിഡന്റിന്റെ സെക്യൂരിറ്റി സ്റ്റാഫില്‍ സ്ത്രീകള്‍ മാത്രമാണ് നിരുപമയോട് പരുഷമായി പെരുമാറുന്നത്. പ്രസിഡന്റിനെ കാണാന്‍ നിരുപമയെ കൂട്ടിക്കൊണ്ടു പോകാനെത്തുന്ന ഒന്ന് ചിരിക്കുകപോലും ചെയ്യാതെ ബ്യൂറോക്രാറ്റിക് രീതികളെടുക്കുന്ന ഡെപ്യൂട്ടി കളക്ടറും സ്ത്രീയാണ്. ഒരു സ്ത്രീയുടെ ആന്തരികമായ നിത്യജീവിതത്തിലെയും ബാഹ്യരാഷ്ട്രീയജീവിതത്തിലെയും വസ്തുതാപരമായ വര്‍ഗ്ഗപരതയെ തലകുത്തി നിര്‍ത്തിയാണ്, അങ്ങേയറ്റം വ്യാജമായ ഒരു സാമൂഹ്യചിത്രം സൃഷ്ടിച്ചാണ്, കുടുംബബന്ധത്തിനകത്തെ മാത്രം താദാത്മ്യസാധ്യതയിലേക്ക് ചിത്രം അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തെ ചുരുക്കുന്നതും പ്രതിലോമപരമാവുന്നതും.

അധികാരത്തെ മനസ്സിലാക്കുന്നതില്‍ എന്നും പിഴവുപറ്റുന്ന പൊതുബോധത്തിന് പാട്രിയാര്‍ക്കിയെപ്പോലെ ജീവപരിണാമത്തോളം നീളുന്നതായി ആരോപിക്കപ്പെടുന്ന വേരുകളുള്ള ഒരു സങ്കീര്‍ണ്ണമായ വാല്യൂ സിസ്റ്റത്തിനെ  ഭര്‍ത്താവെന്ന ഒറ്റ വില്ലനിലേക്ക് ചുരുക്കുന്ന ലളിതധാരണകളെയും, ആ ലാളിത്യം ആയാസരഹിതമാക്കുന്ന പ്രേക്ഷകരുടെ പൈങ്കിളി ബൗദ്ധികതയെയും ആശ്രയിച്ചാണ്, പാട്രിയാര്‍ക്കിയുടെ ബഹുരൂപങ്ങളില്‍ പലമടങ്ങ് ശക്തവും അതേ സമയം ലളിതയുക്തികള്‍ക്ക് താരതമ്യേന അദൃശ്യവുമായ മാനിഫെസ്‌റ്റേഷനുകളെ വെളുവെളുത്ത നന്മയില്‍ഗോപാലന്‍നായര്‍ കുമ്മായമടിച്ചാണ്, ഭര്‍ത്താവെന്ന ഭീകരരൂപിയുടെ ഇമേയ്ജിന് ഇത്രയും കോണ്‍ട്രാസ്റ്റ് സംവിധായകന്‍ ഉണ്ടാക്കിയെടുക്കുന്നത്.

അടുത്ത പേജില്‍ തുടരുന്നു

black-line

നിങ്ങളുടെ പരാജയത്തിന് നിങ്ങളാണ് പ്രാഥമികമായി ഉത്തരവാദി എന്ന്, നിങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നത് നിങ്ങള്‍ തന്നെയാണെന്ന, നിങ്ങള്‍ക്ക് വേണ്ടത് ആത്മവിശ്വാസമാണെന്ന, മൂലധനയുക്തി വ്യവസ്ഥയുടെ ഇരകളോട് ഈ സിനിമ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം ഒരു വ്യക്തിപ്രശ്‌നമല്ല, അതിന് വ്യക്ത്യാധിഷ്ഠിതമായ പരിഹാരങ്ങളുമില്ല. ലോട്ടറിയടിച്ചവള്‍ക്കും പ്രസിഡന്റ് പ്രാതല്‍ കഴിക്കാന്‍ വിളിച്ചവള്‍ക്കും ആത്മവിശ്വാസമുള്ളവള്‍ക്കും കിട്ടേണ്ടുന്ന പ്രിവിലേയ്ജല്ല അത്.black-line

 

how-old-are-you-4

മനുഷ്യജീവിതത്തില്‍ ഇന്‍ഹെറന്റായ necessary evil ഇല്ലെന്ന് വരുത്തിത്തീര്‍ത്താണ് കറുപ്പിന്റെയും വെളുപ്പിന്റെയും കള്ളികളിലേക്ക് ലോകത്തെ അത് ചുരുക്കുന്നത്. ഇതിനെയൊക്കെ മലയാളസിനിമയില്‍ പൊതുവെയുള്ള അസംഭാവ്യതയുടെയും യുക്തിരാഹിത്യത്തിന്റെയും അക്കൗണ്ടുകളില്‍ മാത്രം എഴുത്തള്ളാവുന്നതല്ല, സ്ത്രീപക്ഷസിനിമ എന്ന നാട്യത്തിന്റെ പശ്ചാത്തലത്തില്‍ വിശേഷിച്ചും. മെറിറ്റോക്രസിയാണെങ്കില്‍ അതിലും അസഹ്യം, നായികക്ക് അപാരമായ കഴിവുകള്‍ ഉള്ളതുകൊണ്ടാണ് അവര്‍ കൂടുതല്‍ നീതിക്ക് അര്‍ഹയാവുന്നത്, അല്ലാതെ അതൊരു മൗലികാവകാശമായതുകൊണ്ടല്ല.

സിനിമ പുതുതായി മുന്നോട്ടുവക്കുന്നതായി ഭാവിക്കുന്ന ഭക്ഷണത്തിനെക്കുറിച്ചുള്ള സംഘി കേരള പൊതുബോധമുണ്ട്. നമ്മുടെ പൂര്‍വ്വികര്‍ നല്ല ഭക്ഷണം കഴിച്ച് അനന്തകാലം ജീവിച്ചവരായിരുന്നുവെന്ന്. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കേരളത്തിലെ ശരാശരി ആയുസ്സ് നാല്പതുവയസ്സാണ് (കണക്ക് ഓര്‍മ്മയില്‍നിന്ന്), ഇപ്പോഴത് 75 വയസ്സും. ആയുസ്സ് ഇരട്ടിയോളമാവുന്നത് ഓര്‍ഗാനിക് പച്ചക്കറി തിന്നുകൂട്ടിയതുകൊണ്ടല്ല, തിന്നാന്‍ കീടനാശിനിയടിച്ച ഭക്ഷണമെങ്കിലും ഉള്ളതുകൊണ്ടാണ്.

അന്ന് മനുഷ്യര്‍ ചത്തുതുലഞ്ഞിരുന്നത് മുഖ്യമായും പട്ടിണി കിടന്നിട്ടാണ്. ലഭ്യത ഉറപ്പാക്കുന്ന ഒരു മാസ് പ്രൊഡക്ഷന്‍ സിസ്റ്റത്തിനെ മൊത്തത്തില്‍  വിഷം തീറ്റിക്കലായി പ്രഖ്യാപിക്കുന്നത് മാല്‍ന്യൂട്രീഷ്യന്റെ എല്ലാക്കാലത്തെയും ഗ്രേയ്‌വര്‍ ഇരകളായ സ്ത്രീകളെത്തന്നെയാണ് ബാധിക്കുന്നത്. (കര്‍ണ്ണാടകത്തിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ പോയാല്‍ മതി, ആണുങ്ങള്‍ തടിച്ചുകൊഴുത്തും സ്ത്രീകള്‍ പോഷകാഹാരം കിട്ടാതെ വളഞ്ഞുകൂനിയും നടക്കുന്നതുകാണാം. ഭക്ഷണസദാചാരം എന്നും അടിച്ചേല്‍പ്പിക്കപ്പെടുന്നത് സ്ത്രീകളുടെ മേലാണല്ലോ, ആണുങ്ങള്‍ പുറത്തുപോയി ഇഷ്ടമുള്ളതൊക്കെ കഴിക്കും, സ്ത്രീകളെ തങ്ങള്‍ നിശ്ചയിച്ച ഭക്ഷണസദാചാരത്തില്‍ കെട്ടിയിടും!)

ഈ “ഫുഡ് ക്വാളിറ്റി” വാദത്തിന്റെ, കൃഷി നഷ്ടപ്പെട്ടുവെന്ന വിലാപത്തിന്റെ, നായിക പറയുന്നതുപോലെ “കൃഷിസ്ഥലത്ത് അദ്ധ്വാനിച്ച് നല്ല ഭക്ഷണം കഴിച്ചിരുന്ന  പൂര്‍വ്വികരുടെ (കോപ്പാണ്! അദ്ധ്വാനിക്കുന്നവര്‍ നല്ലതുപോയിട്ട് ഭക്ഷണം തന്നെ കഴിച്ചിരുന്നില്ല. നല്ല ഭക്ഷണം കഴിച്ചിരുന്നവരാകട്ടെ അദ്ധ്വാനിച്ചിട്ടുമില്ല!)  വേരുകള്‍ കിടക്കുന്നത് കേരളത്തിലെ സവര്‍ണ്ണ ഫ്യൂഡല്‍ മനസ്സിലാണ്, കൃത്യമായിപ്പറഞ്ഞാല്‍ ഭൂപരിഷ്‌കരണത്തില്‍. പ്രശ്‌നം ഭക്ഷണത്തിന്റെ ക്വാളിറ്റി നഷ്ടപ്പെട്ടതല്ല, ഒരു ന്യൂനപക്ഷത്തിന് അതിലെ ഫ്യൂഡല്‍ എക്‌സ്‌ക്ലൂസിവിറ്റി നഷ്ടപ്പെട്ടതാണ്.

kunjakko--in-how-old-areതവളക്കണ്ണന്‍ നെല്ലിന്റെ അരി കിട്ടാനില്ലെന്ന് പറയുന്ന മലയാളി ആഢ്യന്റെ, ഭൂപരിഷ്‌കരണം ഭൂമിയെ തുണ്ടുതുണ്ടാക്കി കേരളത്തിന്റെ കൃഷി നശിപ്പിച്ചുവെന്ന് പറയുന്നവന്റെ അതേ പരിഭവം. ഒരു സിനിമ മുക്കാലും ഭക്ഷണത്തെപ്പറ്റി പറയുമ്പോഴും ഒരു കഷണം മീനോ ഒരു മുട്ടയോ നമ്മള്‍ എവിടെയും കേള്‍ക്കാത്തത് യാദൃശ്ചികമാണെന്ന് കരുതുന്നവരുണ്ടെങ്കില്‍ നല്ല നമസ്‌കാരം.

പ്രശ്‌നം തവളക്കണ്ണന്‍ നെല്ല് കിട്ടാനില്ലാത്തതല്ല, അതേ സാധനം, അല്ലെങ്കില്‍ തത്തുല്ല്യമായത് എന്താണെന്ന് വച്ചാല്‍ അത്, ഗള്‍ഫില്‍പ്പോയി കാശുണ്ടാക്കിയ തന്റെ പഴേ ചെത്തുകാരന്റെ ചെക്കനും കിട്ടുന്നുവന്നതാണ്. കൃഷിയുണ്ടായിരുന്ന കേരളത്തില്‍ മനുഷ്യര്‍ ഭക്ഷണം കഴിച്ചിരുന്നില്ലെന്നും ഭൂപരിഷ്‌കരണം “കൃഷിയില്ലാതെയാക്കിയ” കേരളത്തില്‍ മനുഷ്യര്‍ ഭക്ഷണം കഴിക്കുന്നുവെന്നതും അവന്റെ വിഷയമല്ല. പ്രശ്‌നം എല്ലാവരും ഭക്ഷണം കഴിച്ചുതുടങ്ങിയതോടെ അവനെ പൊതുസമൂഹത്തില്‍ നിന്ന് ഡിഫറന്‍ഷ്യേറ്റ് ചെയ്തിരുന്ന ഘടകം ചില അര്‍ത്ഥങ്ങളിലെങ്കിലും ഇല്ലാതെയായി എന്നതാണ്. എക്‌സ്‌ക്ലൂസിവിറ്റിയുടെ യൂഫെമിസമാകുന്നു ഫ്യൂഡല്‍ ജാര്‍ഗണില്‍ ക്വാളിറ്റി.

ഈ സിനിമ മുന്നോട്ടുവയ്ക്കുന്നതായി ഭാവിക്കുന്ന സംരംഭകത്വത്തിന് മൊത്തമായും കല്ലുവെട്ടിക്കൊണ്ടിരിക്കുമ്പോള്‍ കല്ല് ഗ്രാനൈറ്റാണെന്ന് തിരിച്ചറിഞ്ഞ് ഒരുപാട്ട് ഇരുട്ടിവെളുത്ത് കിഴക്കുണരുമ്പോള്‍ മുതലാളിയാകുന്ന രജനീകാന്ത് സിനിമയുടെ feasibiltiy-viabiltiy പോലുമില്ല. പോസിറ്റീവ് യാദൃശ്ചികതകളുടെ ഒരു നിര തുടര്‍ച്ചയായി സംഭവിക്കുന്നതുകൊണ്ടുമാത്രം വിജയിക്കുന്ന ഒരു ടോം ഏന്‍ഡ് ജെറി സംഭാവ്യതയേ ഇതിലെ വിജയത്തിനുള്ളൂ.

സംഭവ്യത വച്ചുനോക്കിയാല്‍ മഞ്ജു വാര്യരുടെ കഥാപാത്രം മാക്‌സിമം ഒരു കുടുംബശ്രീയൂണിറ്റിന്റെ കണക്കെഴുതി ആയുസ്സ് തീര്‍ക്കും. ബാക്കിയൊക്കെ രജനീകാന്ത് പൊക്കിയിട്ട് ഇടിച്ച് കാറ്റില്‍ പറത്തി  ഔട്ടര്‍സ്‌പേയ്‌സിലേക്കയക്കുന്ന വില്ലന്റെ നിലവാരത്തിലാണ്. ഇതുകണ്ട് കയ്യടിക്കുന്നവര്‍ ദയവായി രജനീകാന്തിന്റെ ഇടിക്ക് വിസിലടിക്കുന്ന പാവം തമിഴരെ പരിഹസിക്കുന്നതെങ്കിലും ദയവായി നിര്‍ത്തണം എന്ന് ദയനീയമായി അഭ്യര്‍ത്ഥിക്കുന്നു.

ഇതൊരു മോഡലാണെന്ന് കരുതുന്നവര്‍ക്ക് ഫോളോ ചെയ്യാന്‍ ഇതിലും ഗംഭീരമായ ഒരു മോഡല്‍ വി.കെ.എന്‍ പണ്ടേ തന്നിട്ടുണ്ട്. കൊച്ചിയില്‍പ്പോയി ഒരു വഞ്ചി അരി കത്തിക്കുക. കൊച്ചിരാജാവ് പേടിച്ച് ബ്രിട്ടീഷ് രാജ്ഞിക്ക് കേസ് വിടും. രാജ്ഞി ബിലാത്തിയില്‍ വിളിച്ച് സര്‍ സ്ഥാനം കൊടുക്കും. ബിലാത്തിയില്‍ നിന്ന് തിരിച്ചുവന്ന സര്‍ സ്ഥാനവും പദവിയും വച്ച് കൊച്ചിയിലെ പ്രധാനമന്ത്രിയാവാം!

അടുത്ത പേജില്‍ തുടരുന്നു

black-lineസിനിമ പുതുതായി മുന്നോട്ടുവക്കുന്നതായി ഭാവിക്കുന്ന ഭക്ഷണത്തിനെക്കുറിച്ചുള്ള സംഘി കേരള പൊതുബോധമുണ്ട്. നമ്മുടെ പൂര്‍വ്വികര്‍ നല്ല ഭക്ഷണം കഴിച്ച് അനന്തകാലം ജീവിച്ചവരായിരുന്നുവെന്ന്. സ്വാതന്ത്ര്യം കിട്ടുമ്പോള്‍ കേരളത്തിലെ ശരാശരി ആയുസ്സ് നാല്പതുവയസ്സാണ് (കണക്ക് ഓര്‍മ്മയില്‍നിന്ന്), ഇപ്പോഴത് 75 വയസ്സും. ആയുസ്സ് ഇരട്ടിയോളമാവുന്നത് ഓര്‍ഗാനിക് പച്ചക്കറി തിന്നുകൂട്ടിയതുകൊണ്ടല്ല, തിന്നാന്‍ കീടനാശിനിയടിച്ച ഭക്ഷണമെങ്കിലും ഉള്ളതുകൊണ്ടാണ്.

black-line

how-old-are-you-5

അതേസമയം “കൊടുംവില്ല”നായ നായകന്റെ മോഡല്‍ നോക്കുക (അയാളുടെ ക്യാരക്ടറോ അതിന്റെ പ്രശങ്ങളോ ന്യായീകരിക്കേണ്ടതില്ല, മോഡല്‍ മാത്രമാണ് പ്രതിപാദ്യം). അയാള്‍ ആകാശവാണിയില്‍ അനൗണ്‍സറാണ്, കംപ്യൂട്ടര്‍ പ്രോഗ്രാമറും. കേരളത്തിലെ യുവത്വം കഴിഞ്ഞ നാല്പതുകൊല്ലമായി ഫോളോ ചെയ്യുന്ന പ്രൂവണ്‍ മോഡല്‍, മനുഷ്യവിഭവശേഷി വിദ്യാഭ്യാസം വഴി ആര്‍ജ്ജിക്കുകയും അത് മറ്റൊരു എക്കോണമിയില്‍ പ്രോസ്‌പെരിറ്റിക്ക് വേണ്ടി  വില്‍ക്കുകയും ചെയ്യുക എന്നതാണ് അയാളുടേയും ലക്ഷ്യം.

കിളച്ചുകൊണ്ടിരിക്കുമ്പോള്‍  രജനീകാന്തിന് കിട്ടിയ പാറ കിട്ടാനോ ഭാര്യയെപ്പോലെ പ്രസിഡന്റ്>പരദൂഷണക്കായി വൃദ്ധ>വീട്ടിലെ പച്ചക്കറി>സീതാറാം അയ്യര്‍>ഇന്‍ഷ്വറന്‍സ്>ഓട്ടം>ബാങ്ക് ലോണ്‍>വീണ്ടും പച്ചക്കറി>പ്രസന്റേഷന്‍>മന്ത്രി>നിയമസഭ>രാഷ്ട്രപതിഭവന്‍>വീണ്ടും പ്രസിഡന്റ് എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത അസംഭാവ്യതകളിലോ അല്ല  അയാളുടെ കണ്ണ്, പകരം കണ്‍സിസ്റ്റന്റ്റായ പരിശ്രമങ്ങള്‍കൊണ്ട് സ്വയം വാല്യൂ എഡീഷന്‍ നടത്തി തന്റെയും അടുത്ത തലമുറയുടെയും പ്രോസ്‌പെരിറ്റി ഉറപ്പിക്കലാണ്. അതിനെ പരിഹാസ്യമാക്കുന്നത് സിനിമയില്‍ മഞ്ജുവാര്യര്‍ക്ക് കിട്ടുന്ന സീരിയല്‍ ലോട്ടറിയടിക്കല്‍ മാത്രമാണ്. പരിശ്രമവും ഭാഗ്യവും തമ്മിലുള്ള ബലാബലത്തില്‍ ആരുടേതാണ് പൊളിറ്റിക്കല്‍ ശരി?how-old-are-you--400

നിങ്ങളുടെ പരാജയത്തിന് നിങ്ങളാണ് പ്രാഥമികമായി ഉത്തരവാദി എന്ന്, നിങ്ങളുടെ വിധി നിര്‍ണ്ണയിക്കുന്നത് നിങ്ങള്‍ തന്നെയാണെന്ന, നിങ്ങള്‍ക്ക് വേണ്ടത് ആത്മവിശ്വാസമാണെന്ന, മൂലധനയുക്തി വ്യവസ്ഥയുടെ ഇരകളോട് ഈ സിനിമ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യം ഒരു വ്യക്തിപ്രശ്‌നമല്ല, അതിന് വ്യക്ത്യാധിഷ്ഠിതമായ പരിഹാരങ്ങളുമില്ല. ലോട്ടറിയടിച്ചവള്‍ക്കും പ്രസിഡന്റ് പ്രാതല്‍ കഴിക്കാന്‍ വിളിച്ചവള്‍ക്കും ആത്മവിശ്വാസമുള്ളവള്‍ക്കും കിട്ടേണ്ടുന്ന പ്രിവിലേയ്ജല്ല അത്.

സിനിമയിലെ മഞ്ജുവാര്യര്‍ക്ക് ഒരു കുതറലില്‍ തീര്‍ക്കാവുന്ന, ആത്മവിശ്വാസം ആര്‍ജ്ജിച്ചാല്‍ മാത്രം തീരാവുന്ന, സാമൂഹ്യസാംസ്‌കാരിക അധ:കൃതത്വമേ ഉള്ളൂ (അഥവാ അത്രയേ സംവിധായകന്‍ കാണുന്നുള്ളൂ). സാമൂഹ്യപ്രശ്‌നങ്ങളില്‍ അധികാരത്തിന്റെ ഉത്തരവാദിത്വത്തെ വ്യക്തികളുടെ നിഷ്ഠയില്ലായ്മയിലേക്ക് ചുരുക്കുകയും വ്യക്തിജീവിതത്തില്‍ പാലിക്കാവുന്ന ചില്ലറ അച്ചടക്കങ്ങളും കുതറലകുളും മതി സാമൂഹ്യപ്രശ്‌നങ്ങളെ പരിഹാരത്തിലേത്തിക്കാനെന്ന് വരുത്തിത്തീര്‍ക്കുന്നത് അരാഷ്ട്രീയ സാംസ്‌കാരികയുക്തിയുടെ ക്യാരക്ടറിസ്റ്റിക് പ്രോപര്‍ട്ടിയാണ്.

യഥാര്‍ത്ഥ പാട്രിയാര്‍ക്കല്‍ അധികാരത്തെ അദൃശ്യവും സൗമ്യവുമാക്കി നിര്‍ത്തുകയും തൊട്ടുമുന്നില്‍ കാണുന്ന അതിന്റെ ഏറ്റവും ദുര്‍ബലവും താരതമ്യേന നിസ്സാരവും നിസ്സഹായവുമായ രൂപത്തെ രാക്ഷസീയമായ മാനങ്ങള്‍ ആരോപിച്ച് പ്രതിക്കൂട്ടില്‍ നിരന്തരമായി വിചാരണ ചെയ്യുകയും ചെയ്യുമ്പോള്‍ അധികാരം അപ്പുറത്തിരുന്ന് ചിരിക്കുന്നുണ്ട്. മൂലധനത്തിന്റെയും അധികാരത്തിന്റെയും താല്‍പര്യങ്ങളെ സോഷ്യല്‍ െ്രെകമുകളുടെ പ്രതിസ്ഥാനത്തുനിന്നും രക്ഷിച്ചെടുക്കുക എന്നത് അരാഷ്ട്രീയത കാലങ്ങളായി നിര്‍വ്വഹിച്ചുപോരുന്ന സല്‍കര്‍മ്മമാണ്.

ഈ സിനിമയില്‍ നായികക്ക് എന്തു സ്വപനമാണ്, സ്വപ്നമെന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നതല്ലാതെ, ഉള്ളതെന്ന് എനിക്കറിയില്ല!

ഇത് 22 ഫീമെയ്ല്‍ കോട്ടയത്തിന്റെ അതേ ഗണത്തില്‍പ്പെടുന്ന സുരേഷ്‌ഗോപി സിനിമയാണ്. കാണുന്നവര്‍ക്ക് അവനവനോട് താദാത്മയം പ്രാപിക്കാവുന്ന ഒരു പ്ലെയിനില്‍നിന്ന് ഒരിക്കലും ഈ സിനിമ പൊങ്ങുന്നില്ല. ഒരു തരത്തില്‍ പറഞ്ഞാല്‍ മീഡിയോക്കര്‍ കലയുടെ ഒരു പൊതുശൈലിയാണ് അവരവരുടെ ഏതെങ്കിലും പ്രോപ്പര്‍ട്ടികളുമായി താദാത്മ്യം പ്രാപിക്കാനുള്ള അവസരം അനുവാചകര്‍ക്ക് നല്‍കുക എന്നത്.

കലയിലെ റിയലിസം ജനപ്രിയമാകുന്നതും ഏതുതരത്തിലുള്ള അബ്‌സ്ട്രാക്ഷനെയും മനസ്സിലായില്ലെന്നോ അസംബന്ധമെന്നോ പൊതുജനം പരിഹസിക്കുന്നതും സ്‌പെക്റ്റാക്കുലറായ ഈ താദാത്മ്യസാധ്യതയുടെ സാന്നിദ്ധ്യവും അസാന്നിദ്ധ്യവും കൊണ്ടാണ്. ആ താദാത്മ്യം ഒരിക്കല്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നതോടെ പിന്നീടുള്ള ഏത് യുക്തിരാഹിത്യത്തെയും തനിക്കനുകൂലമായത് എന്ന നിലയില്‍ പ്രേക്ഷക/പ്രേക്ഷകന്‍ മറക്കുന്നു.

തന്റെ സ്വപ്നങ്ങള്‍ (ഈ സിനിമയില്‍ നായികക്ക് എന്തു സ്വപനമാണ്, സ്വപ്നമെന്ന് ഉരുവിട്ടുകൊണ്ടിരിക്കുന്നതല്ലാതെ, ഉള്ളതെന്ന് എനിക്കറിയില്ല!) മറ്റൊരാളില്‍ സഫലീകരിക്കപ്പെടുന്നതിന്റെ ഇല്ല്യൂസറി സുഖത്തില്‍, താനെതൊക്കെയോ നേടിയെന്ന മിഥ്യാധാരണയില്‍, പാട്രിയാര്‍ക്കല്‍ അധികാരഘടനയെ തന്റെത്തന്നെ ഉള്ളില്‍ ഒന്നുകൂടി ആണിയടിച്ചുറപ്പിക്കുകയായിരുന്നുവെന്ന് തിരിച്ചറിയാതെ, തീയേറ്റര്‍ വിടുന്നവരായിരിക്കണം ഈ സിനിമയുടെ ആരാധകര്‍.

[]ഇനി ഈ സിനിമയില്‍ പോസിറ്റീവായി ഒന്നുമില്ലേ എന്നാണെങ്കില്‍  തീര്‍ച്ചയായുമുണ്ട്. മഞ്ജു വാര്യര്‍ നന്നായി അഭിനയിച്ചിട്ടുണ്ട്. ഏത് പുരുഷനും നായകന്‍ താനാണെന്ന് തോന്നിപ്പിക്കുന്ന, ചില തിരിഞ്ഞുനോട്ടങ്ങളിലേക്ക് പ്രേരിപ്പിക്കുന്ന ചില സന്ദര്‍ഭങ്ങളും ചോദ്യങ്ങളും സിനിമയിലുണ്ട്. ഭര്‍ത്താവ്- ഭാര്യ- മകള്‍ കുടുംബത്തിനകത്തെ ആന്തരികരാഷ്ട്രീയത്തെ, അതിലെ ഭാവങ്ങളെ, സന്ദര്‍ഭങ്ങളെ, ഈ സിനിമ സാമാന്യം കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. മള്‍ടിപ്ലക്‌സായിരുന്നതുകൊണ്ട് നല്ല സീറ്റായിരുന്നു, തീരെ മൂട്ടയുണ്ടായിരുന്നില്ല. ഇന്റര്‍വെല്‍ സീന്‍ വളരെ മനോഹരമായിരുന്നു.


മഞ്ജു വാര്യര്‍, സിനിമയിലെ നായിക സിനിമയില്‍ താരതമ്യേന നല്ല റോളുകള്‍ ചെയ്തിട്ടുള്ള നടിയാണ്. അവരുടെ ഭര്‍ത്താവ്, സിനിമയില്‍ ദിലീപ് എന്ന പേരില്‍ അഭിനയിക്കുന്ന ഒരു അസഹ്യജന്മം, അവരെ പതിനാലുകൊല്ലത്തോളം സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നും കിട്ടിയ അവസരങ്ങള്‍ മുഴുവന്‍ തന്റെ സ്വാധീനമുപയോഗിച്ച് ഇല്ലാതാക്കിയെന്നും കേള്‍ക്കുന്നു. തെമ്മാടിത്തം എന്നേ പറയേണ്ടൂ. അത് സിനിമക്ക് പുറത്തുള്ള കാര്യമാണ്, അതുവച്ച് സിനിമ കാണാന്‍ ബുദ്ധിമുട്ടാണ്. ഈ പോസ്റ്റില്‍ പറയാനുദ്ദേശിക്കുന്നത് ആ നടിയുടെയോ അവരുടെ വ്യക്തിജീവിതത്തിന്റെയോ കാര്യമല്ല, കണ്ട സിനിമ മാത്രമാണ്.


ഫിലിം ഫെസ്റ്റിവലുകള്‍ നടക്കുന്ന ജില്ലയുടെപ്പോലും പരിസരത്തുപോയിട്ടില്ലാത്തവന്‍, ജീവിതത്തില്‍ പത്തുസിനിമ തികച്ചുകണ്ടിട്ടില്ലാത്തവന്‍, തന്നെ വേണം സിനിമക്ക് നിരൂപണമെഴുതാന്‍ എന്നാണോ? ഈ ജാതി ഉഡായിപ്പിന് റോബി കുര്യനും അബൂബക്കറുമൊന്നും വേണ്ട, നമ്മള് തന്നെ ധാരാളമാണ്.