Kerala News
ഹോസ്റ്റല്‍ വാര്‍ഡന്റെ മര്‍ദ്ദനത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ആദിവാസി ബാലന്‍; നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ചത് മോപ്പ് ഉപയോഗിച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 10, 01:37 pm
Monday, 10th February 2020, 7:07 pm

വയനാട്: ഹോസ്റ്റല്‍ വാര്‍ഡനില്‍ നിന്നും ക്രൂരമര്‍ദ്ദനമേറ്റ് ആദിവാസി വിദ്യാര്‍ത്ഥി. വയനാട്ടിലെ നെന്മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹോസ്റ്റല്‍ വാര്‍ഡനില്‍ നിന്നും മര്‍ദ്ദനമേറ്റെന്ന പരാതിയുമായി എത്തിയിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചീങ്ങേരി കോളനി നിവാസിയായ ഒമ്പത് വയസ്സുകാരനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മര്‍ദ്ദിച്ചത് കൂടാതെ ഹോസ്റ്റല്‍ വാര്‍ഡന്‍ നിലം തുടക്കുന്ന മോപ്പുപയോഗിച്ചും തന്നെ അടിച്ചുവെന്നും വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു.

അക്രമത്തില്‍ വിദ്യാര്‍ത്ഥിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്. ഗുണനപ്പട്ടിക തെറ്റിച്ചെന്ന് പറഞ്ഞുകൊണ്ടാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ബത്തേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഹോസ്റ്റല്‍ വാര്‍ഡന്‍ അനൂപിനെതിരെ സംഭവത്തെക്കുറിച്ച് വിദ്യാര്‍ത്ഥിയും കുടുംബവും നല്‍കിയ പരാതിയില്‍ പൊലിസ് കേസെടുത്തു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലിസ് അറിയിച്ചു.