ഹൈദരാബാദ്: ഹൈദരാബാദ് എസ് ആര്‍ നഗറില്‍ നവദമ്പതികളെ പട്ടാപകല്‍ ഭാര്യാപിതാവ് അരിവാള്‍ വച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. കുടുംബത്തിന് താല്പര്യമില്ലാത്ത വിവാഹം നടത്തിയതിനാലാണ് ആക്രമണം. ദുരഭിമാനത്തിന്റെ പേരില്‍ ദളിത് യുവാവിനെ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് കൊന്ന സംഭവത്തിന് പിന്നാലെയാണ് പുതിയ വാര്‍ത്ത.
ബൈക്കിലിരിക്കെ പുറകില്‍ നിന്നു വെട്ടി വീഴ്ത്തുകയായിരുന്നുവെന്ന് സി സി ടി വി ദൃശ്യങ്ങള്‍ വ്യകത്മാക്കുന്നു. യുവതി അലറി കരയുന്നത് കണ്ടിട്ടും ചുറ്റും നടക്കുന്നവര്‍ ശ്രദ്ധിക്കാതെ നടന്നു പോകുന്നതും ദൃശ്യത്തില്‍ കാണാം. ഇരു ജാതിയില്‍പെട്ട സന്ദീപും മാധവിയും ഒരാഴ്ച്ച മുമ്പാണ് കല്ല്യാണം കഴിച്ചത്.
ഇരുവരെയും സാരമായ മുറിവുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മാധവിയുടെ അച്ഛന്‍ ഇരുവരോടും വസ്ത്രങ്ങള്‍ വാങ്ങാന്‍ എറഗാഡയില്‍ എത്താനാവശ്യപ്പെടുകയാായിരുന്നുവെന്ന് സന്ദീപിന്റെ സുഹൃത്തുക്കള്‍ പറയുന്നു. അവിടെയെത്തിയുടനെ ആക്രമിക്കുകയായിരുന്നു.
പല തവണ മാധവിയുടെ പിതാവ് ബന്ധത്തിനെ എതിര്‍ത്തതിനെ തുടര്‍ന്ന് പോലിസ് ഇടപെട്ട് കൗണ്‍സിലിങ്ങ് നടത്തിയിരുന്നുവെന്ന് എ. സി. പി വിജയ്കുമാര്‍ പറഞ്ഞു. മാധവി തീരൂമാനത്തില്‍ നിന്ന് പിന്മാറാത്തതിനാല്‍ മാതാപിതാക്കള്‍ക്ക് സമ്മതിക്കേണ്ടി വരികയായിരുന്നു.