കോഴിക്കോട്: ഫ്‌ലവേഴ്‌സ് ചാനലിനെതിരെ രൂക്ഷവിമര്‍ശനവുമായി സിനിമാ നടി ഹണി റോസ്. കലാഭവന്‍ മണിയുടെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്‌ളവേഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം പോയിരുന്നെന്നും എന്നാല്‍ പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ഹണി റോസ് പറഞ്ഞു.
“ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്‌ററ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു, ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്. ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല” ഹണി റോസ് പറഞ്ഞു.
ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്കിന്റെ പൂര്‍ണ്ണരൂപം
മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്‌ളവേഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം പോവുകയുണ്ടായി….ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്‌ററ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു…. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്…
ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസ്സിനു ചേര്‍ന്നതല്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേര്‍ന്നതല്ല.. സത്യത്തില്‍ എനിക്കൊത്തിരി വിഷമം തോന്നി.