national news
കറന്‍സിയില്‍ നിന്നും ഗാന്ധിയെ മാറ്റി സവര്‍ക്കറുടെ ഫോട്ടോ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹിന്ദുമഹാസഭ: പരിഹാസവുമായി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 29, 07:57 am
Tuesday, 29th May 2018, 1:27 pm

 

ന്യൂദല്‍ഹി: കറന്‍സി നോട്ടുകളില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി പകരം സവര്‍ക്കറുടെ ചിത്രം വെയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹിന്ദു മഹാസഭ. സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്നും ഹിന്ദുമഹാസഭാ നേതാവ് സ്വാമി ചക്രപാണി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് അതിന്റെ ആദരവു നല്‍കണമെന്നുമാണ് ചക്രപാണി പറയുന്നത്.

ഹിന്ദുമഹാസഭയുടെ ഈ ആവശ്യത്തെ കളിയാക്കി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരിക്കുന്നത്. “ഫ്രീഡം ഫൈറ്ററെ മാറ്റി ട്രെയ്റ്ററെ വെക്കണമെന്നാണോ പറയുന്നത്” എന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം.

“ഇതില്‍ അത്ര അത്ഭുതമൊന്നുമില്ല, ചിലപ്പോള്‍ നമോയ്ക്കും ഇത് തന്നെയാവും തോന്നുന്നത്” എന്നാണ് മറ്റൊരു പ്രതികരണം.