[]കൊച്ചി: സംവിധായകന്‍ ##ആഷിക് അബുവിന്റെ പുതിയ ചിത്രമായ ഇടുക്കി ഗോള്‍ഡിനെതിരെ ഹൈന്ദവ സംഘടനകള്‍. ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്ററില്‍ ഹൈന്ദവ ദൈവം ശിവന്‍ കഞ്ചാവ് വലിക്കുന്ന ചിത്രത്തിനെതിരെയാണ് സംഘടനകള്‍ രംഗത്തെത്തിയത്.
ചിത്രത്തിന് വേണ്ടി ഇറക്കിയ പോസ്റ്ററില്‍ വിപ്ലവകാരി ചെഗുവേരയും ശിവനും ഒരുമിച്ചിരുന്ന് കഞ്ചാവ് വലിക്കുന്ന ചിത്രമാണ് ഉള്ളത്. ഇതിനെതിരെയാണ് ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നത്.
കഞ്ചാവ് എന്ന നിരോധിത വസ്തുവിന്റെ പ്രചരണത്തിനായി മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് സംഘടനാ നേതാക്കള്‍ രംഗത്ത് വന്നത്. ഇതിനായി ഹിന്ദുമത വിശ്വാസികള്‍ ആരാധിക്കുന്ന ദൈവത്തെ ഉപയോഗിച്ചുവെന്നും ആരോപണത്തില്‍ പറയുന്നു.
ഇത് വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്കില്‍ ആഷിക്കിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
സന്തോഷ് എച്ചിക്കാനത്തിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡ് നിര്‍മിച്ചിരിക്കുന്നത്. നഗരത്തില്‍ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഓഫീസറായി വിരമിച്ച വിജയന്‍ നമ്പ്യാര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ മടങ്ങിയെത്തി പഴയ സുഹൃത്തുക്കളെ കണ്ടെത്താന്‍ നടത്തുന്ന ശ്രമങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഇടുക്കി ഗോള്‍ഡ് പറയുന്നത്.
ലാല്‍, മണിയന്‍പിള്ള രാജു, വിജയരാഘവന്‍, രവീന്ദ്രന്‍, ബാബു ആന്റണി, ശങ്കര്‍, എന്നിവരാണ് സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നത്. ശ്യാംപുഷ്‌കരനും ദിലീഷ് നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത്.
ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഒകാടോബര്‍ 11 ന്് ചിത്രം തിയേറ്ററുകളിലെത്തും.