സോലന്‍: ഹിമാചല്‍ പ്രദേശില്‍ മാഫിയകളെ വളര്‍ത്താന്‍ മാത്രമേ കോണ്‍ഗ്രസ് പരിശ്രമിക്കുന്നുള്ളുവെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിമാചലിലെ നിയമസഭാ തെരഞൈടുപ്പിന് മുന്നോടിയായി ബി.ജെ.പി നടത്തുന്ന പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സംസ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസിന് ഒരു ചിന്തയുമില്ല. ടൂറിസം, കൃഷി, ആരോഗ്യം എന്നീ മേഖലയില്‍ യാതൊരു വിധ പുരോഗതിയും കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടില്ല. അവര്‍ക്ക് മാഫിയകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് തിരക്കെന്നും ആദിത്യനാഥ് ആരോപിച്ചു.
ഹിമാചലില്‍ നിന്ന് കോണ്‍ഗ്രസ് ഇപ്പോഴെ തഴയപ്പെട്ടു. തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ കോണ്‍ഗ്രസിന്റെ തകര്‍ച്ച പൂര്‍ണ്ണമാകും. ജനങ്ങള്‍ കോണ്‍ഗ്രസിനെ ഭരണത്തില്‍ നിന്നും താഴെ ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇവിടുത്തെ കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കോ സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കുന്നില്ല സ്ത്രീകളെ അപമാനിച്ച് സന്തോഷം കണ്ടെത്തുന്ന മാഫിയകളെ നിലക്ക് നിര്‍ത്താന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ കഴിയുകയുള്ളു എന്നും ആദിത്യനാഥ് പറഞ്ഞു.
നവംബര്‍ ഒമ്പതിനാണ് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ഹിമാചല്‍പ്രദേശില്‍ നടക്കുക. ഫലം ഡിസംബര്‍18ന് പ്രഖ്യാപിക്കും.ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമാലിനെയാണ് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.