Kerala News
എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതി; കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കണമെന്ന് കളക്ടറോട് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 05, 02:52 pm
Wednesday, 5th February 2020, 8:22 pm

കൊച്ചി: എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി. വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കാന്‍ എറണാകുളം ജില്ലാ കളക്ടറോട് ഹൈക്കോടതി നിര്‍ദേശം നല്‍കി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയാല്‍ മതിയെന്നാണ് കളക്ടറോട് ഹൈക്കോടതി നിര്‍ദേശിച്ചത്. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് നൂറുമീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണമെന്നും ശക്തി കൂടിയ പടക്കങ്ങള്‍ ഉപയോഗിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജസ്റ്റിസ് സി.ടി രവികുമാര്‍, ജസ്റ്റിസ് എന്‍. നഗരേഷ് എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.