വാഷിങ്ടണ്‍: യാഹൂ സി.ഇ.ഒ ആയി ചുമതലയേറ്റ ഗൂഗിള്‍ വൈസ് പ്രസിഡന്റ് മരിസ മേയറുടെ വാര്‍ഷിക പ്രതിഫലം 110 കോടി രൂപയാണെന്നു യാഹൂ വെളിപ്പെടുത്തി.[]
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടെയാണിത്. അഞ്ചുവര്‍ഷത്തേക്ക് 550 കോടി രൂപയാണ് മരിസയ്ക്ക് കമ്പനി നല്‍കുന്നത്. ഒക്ടോബറില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കാനിരിക്കുന്ന മരിസയ്ക്ക് ഈ വര്‍ഷം ഇനി ആവശേഷിക്കുന്ന മാസങ്ങള്‍ക്കായി 45 കോടിയോളം രൂപയാണ് യാഹു നല്‍കുന്നത്. ഇതോടെ ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സി.ഇ.ഒമാരുടെ പട്ടികയില്‍ മരിസ മേയറും ഇടംപിടിച്ചു.
ഗൂഗിള്‍ സി.ഇ.ഒ ലാറി പേജിനെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണിത്. അഞ്ചുവര്‍ഷത്തേക്ക് 550 കോടി രൂപയാണ് മരിസയ്ക്ക് കമ്പനി നല്‍കുന്നത്.
യാഹൂ തലപ്പത്ത് ഈ വര്‍ഷം നിയമിതയാകുന്ന മൂന്നാമത്തെയാളാണു മരിസ. മേയ് മാസത്തില്‍ യാഹൂ സി.ഇ.ഒ സ്ഥാനത്തു നിന്നു രാജിവച്ച സ്‌കോട്ട് തോംസണു പകരമാണു മരിസയുടെ നിയമനം.