'പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്'; സംയുക്ത സമിതിയുടെ ഹര്‍ത്താല്‍ തടയണമെന്ന ഹിന്ദു ഹെല്‍പ് ലൈന്റെ ഹരജി തള്ളി ഹൈക്കോടതി
CAA Protest
'പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്'; സംയുക്ത സമിതിയുടെ ഹര്‍ത്താല്‍ തടയണമെന്ന ഹിന്ദു ഹെല്‍പ് ലൈന്റെ ഹരജി തള്ളി ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th December 2019, 6:27 pm

കൊച്ചി: പൗരത്വ നിയമത്തിനെതിരെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തടയണമെന്ന ഹരജി തള്ളി ഹൈക്കോടതി. ഹിന്ദു ഹെല്‍പ് ലൈന്‍ നല്‍കിയ ഹരജിയാണ് തള്ളിയത്.

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഹരജി തള്ളിയത്. ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ് ശ്രീനാഥ് പത്മനാഭന്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി പരാമര്‍ശം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹര്‍ത്താല്‍ നിയമാനുസൃതമല്ലെന്നും സര്‍ക്കാര്‍ ഹര്‍ത്താല്‍ തടയണമെന്നുമായിരുന്നു ഹരജിയില്‍ ഉന്നയിച്ച ആരോപണം.

നാളെ നടക്കാനിരിക്കുന്ന ഹര്‍ത്താലുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചിരുന്നു. രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ