ഉറുഗ്വയ്ന്‍ സൂപ്പര്‍താരം ലൂയിസ് സുവാരസ് ഇന്റര്‍ മയാമിയില്‍ ചേരുന്നതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് മെക്‌സിക്കന്‍ താരമായ ഹെക്ടര്‍ ഹെരേര.
ഇന്റര്‍ മയാമിയില്‍ ലയണല്‍ മെസിക്കൊപ്പം കളിക്കുകയാണെങ്കില്‍ സുവാരസിന് മേജര്‍ ലീഗ് സോക്കറിലെ ജീവിതരീതിയുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്നാണ് ഹെക്ടര്‍ പറഞ്ഞത്.
‘സുവാരസിന് എം.എല്‍.എസ്സിലേക്ക് വരാനും അതിലൂടെ ഈ ലീഗുമായി പൊരുത്തപ്പെടാന്‍ സാധിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. കളിക്കാരന്റെ നിലവാരവും ഒരു വ്യക്തിയെന്ന നിലയിലും സുവാരസിന്റെ വരവ് ടീമിന് വളരെയധികം സഹായകമാവും. ലയണല്‍ മെസിയെ വീണ്ടും കാണാനും ഒരുമിച്ച് കളിക്കാനും സാധിക്കുന്നത് സുവാരസിന് വലിയ സന്തോഷമായിരിക്കും നല്‍കുക. സുവാരസ് പല ലീഗുകളിലും പല ലീഗുകളും കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ലീഗുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം പോകുന്ന ടീമിന് അദ്ദേഹം വളരെയധികം സംഭാവനകള്‍ നല്‍കുന്നുണ്ട്,’ ഹെക്ടര്‍ സ്റ്റാറ്റ്‌സ് പെര്‍ഫോമിനോട് പറഞ്ഞു.
Héctor Herrera, sobre el posible reencuentro de Luis Suárez con Lionel Messi en el Inter Miami
📱Todos los detalles en la #TigoSportsApp 👉🏼 https://t.co/LZFt1GGi4F pic.twitter.com/VE2ruzm1jK
— Tigo Sports (@TigoSports_SV) December 6, 2023
ഇന്റര്‍ മയാമിയില്‍ മെസിയും സുവാരസും വീണ്ടും ഒരുമിച്ച് കളിക്കുന്നതിനെക്കുറിച്ചും ഹെരേര പറഞ്ഞു.
‘മെസിയും സുവാരസും തമ്മില്‍ വീണ്ടും ഒന്നിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. മെസിയോടൊപ്പം സുവാരസ് വീണ്ടും കളിക്കുമ്പോള്‍ ലീഗിന് മറ്റൊരു പുതിയ മുഖം നല്‍കാന്‍ സാധിക്കും,’ ഹെരേര കൂട്ടിചേര്‍ത്തു.
Luis Suarez would help MLS grow -Hector Herrera ⚽️https://t.co/qouA0riE3H#LuisSuarez #MLS #Messi #LionelMessi #InterMiami #HectorHerrera #HoustonDynamo #Soccer #Futbol
— AS USA (@English_AS) December 6, 2023
ബ്രസീലിയന്‍ ക്ലബ്ബായ ഗ്രമിയോക്ക് വേണ്ടി അവസാന മത്സരം കളിച്ചുകൊണ്ട് ക്ലബ്ബിനോട് വിടപറഞ്ഞിരുന്നു. സുവാരസ് വൈകാതെ ഇന്റര്‍ മയാമിയില്‍ എത്തും എന്ന ശക്തമായ റിപ്പോര്‍ട്ടുകളുണ്ട്.
മെസിയും സുവാരസും സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. കറ്റാലന്‍മാര്‍ക്കായി ഒരുപിടി അവിസ്മരണീയ നിമിഷങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുണ്ട്. ബാഴ്സയിലെ ആ പഴയ മുന്നേറ്റ നിര തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlight: Hector herrera talks about Luis Suarez joiining Inter Miami.