Daily News
മൊയ്തീന്റെ തമിഴ് പതിപ്പില്‍ ധനുഷിനെ കാസ്റ്റ് ചെയ്തിട്ടില്ല: ആര്‍. എസ് വിമല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Nov 04, 10:01 am
Wednesday, 4th November 2015, 3:31 pm

rs-vimalഎന്നുനിന്റെ മൊയ്തീന്‍ എന്ന മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ മൊയ്തീനായി ധനുഷ് അഭിനയിക്കുമെന്ന വാര്‍ത്ത ചിത്രത്തിന്റെ സംവിധായകന്‍ ആര്‍.എസ് വിമല്‍ നിഷേധിച്ചു.

താന്‍ അത്തരത്തില്‍ ഒരു ആലോചനയും നടത്തിയിട്ടില്ലെന്നും ആരാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് പിന്നിലെന്ന് അറിയില്ലെന്നും വിമല്‍ പ്രതികരിച്ചു.

പൃഥ്വിരാജ് അവിസ്മരണീയമാക്കിയ മൊയ്തീന്‍ എന്ന കഥാപാത്രമായി ധനുഷും പാര്‍വതി മേനോന്‍ അവതരിപ്പിച്ച കാഞ്ചനമാല എന്ന കഥാപാത്രമായി സാമന്തയും അഭിനയിക്കുമെന്നായിരുന്നു വാര്‍ത്ത.

എന്നാല്‍ താന്‍ ചിത്രത്തിന്റെ കാസ്റ്റിങ് ജോലികള്‍ തുടങ്ങിയിട്ടില്ലെന്ന് വിമല്‍ പറഞ്ഞു. ധനുഷിനെയെന്നല്ല ഒരു താരത്തേയും മൊയ്തീനായി അഭിനയിക്കാനായി തീരുമാനിച്ചിട്ടില്ലെന്നും സംവിധായകന്‍ പറയുന്നു.