Sabarimala women entry
ഒരായുസ് മുഴുവന്‍ ജാമ്യമെടുത്താലും തനിക്കെതിരെയുള്ള കേസ് തീരില്ല; തീര്‍പ്പാക്കാനായില്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് കെ.സുരേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 22, 05:10 pm
Wednesday, 22nd May 2019, 10:40 pm

പത്തനംതിട്ട: ഒരു മനുഷ്യായുസില്‍ ജാമ്യമെടുത്ത് തീര്‍പ്പാക്കാനാവാത്ത അത്രയും കേസുകള്‍ തന്റേ പേരിലുണ്ടെന്ന് പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍. കേസുകള്‍ ഒന്നിച്ച് തീര്‍ക്കാനായില്ലെങ്കില്‍ ജയിലില്‍ പോയി കിടക്കുക മാത്രമേ വഴിയൂള്ളൂവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന്റെ യമണ്ടന്‍ വോട്ടുകഥയില്‍ സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.

ആരോഗ്യപ്രശ്‌നങ്ങളൊക്കെയുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് വലിയ രീതിയില്‍ വിശ്രമിക്കാനായില്ല. ആശുപത്രിയിലായത് കൊണ്ട് ഈ മാസം ശബരിമലയില്‍ പോകാനായില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല കലാപവുമായി ബന്ധപ്പെട്ട് 240 കേസുകളാണ് സുരേന്ദ്രനെതിരെയുള്ളത്. നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജയലിലടച്ചിരുന്നു.

ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട കേസിലും സുരേന്ദ്രന്‍ പ്രതിയാണ്. വധശ്രമം മുതല്‍ പൊലീസ് നിര്‍ദ്ദേശം മറികടന്ന് സംഘംചേരല്‍ വരെ സുരേന്ദ്രന്റെ പേരിലുള്ള കേസുകളാണ്.

WATCH THIS VIDEO: