ചണ്ഡീഗഡ്: തന്റെ വാഹനവ്യൂഹത്തിലെ നാല് വാഹനങ്ങളുടെ വി.ഐ.പി രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഒഴിവാക്കുന്നതായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. വി.ഐ.പി നമ്പറുകള്‍ പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാകുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഹരിയാന മോട്ടോര്‍ വാഹന ചട്ടം 1993ലെ ഭേദഗതിയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
വാഹനങ്ങളുടെ എല്ലാ വി.ഐ.പി രജിസ്‌ട്രേഷന്‍ നമ്പറുകളും പൊതുജനങ്ങള്‍ക്ക് ഇ-ലേലത്തിലൂടെ ലഭ്യമാകുമെന്ന് ഖട്ടര്‍ പറഞ്ഞു.
‘ഈ പ്രഖ്യാപനത്തിന് ശേഷം, തങ്ങളുടെ വാഹനങ്ങള്‍ക്ക് ഫാന്‍സി നമ്പറുകള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള പൊതുജനങ്ങളില്‍ പലര്‍ക്കും അത് സ്വന്തമാക്കാന്‍ സാധിക്കും. നിലവില്‍ 179 സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന വി.ഐ.പി നമ്പറുകളാണ് അവര്‍ക്ക് വാങ്ങാന്‍ സാധിക്കുക,’ പ്രസ്താവനയില്‍ പറയുന്നു.
ഇ-ലേലത്തിലൂടെ ട്രാന്‍സ്പോര്‍ട്ട് ഇതര വാഹനങ്ങള്‍ക്ക് മുന്‍ഗണനാ രജിസ്ട്രേഷന്‍ നമ്പറുകള്‍ നല്‍കുന്നതിനുള്ള ഹരിയാന മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) ചട്ടങ്ങള്‍ 2022ന് മന്ത്രിസഭ അംഗീകാരം നല്‍കിയതായും പ്രസ്താവനയില്‍ പറയുന്നു.
Content Highlights: Haryana Chief Minister Withdraws VIP Vehicle Number Series From His Convey