ദേശീയ പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തു; പരിനീതിക്കെതിരെ നടപടി സ്വീകരിച്ച് ബി.ജെ.പി സര്‍ക്കാര്‍
national news
ദേശീയ പൗരത്വ നിയമത്തിനെതിരെ നിലപാടെടുത്തു; പരിനീതിക്കെതിരെ നടപടി സ്വീകരിച്ച് ബി.ജെ.പി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th December 2019, 7:09 pm

ചണ്ഡീഗഡ്: രാജ്യത്ത് ദേശീയ പൗരത്വ നിയമം നടപ്പിലാക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ച നടി പരിനീതി ചോപ്രക്കെതിരെ നടപടി സ്വീകരിച്ച് ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാര്‍. ഹരിയാന സര്‍ക്കാരിന്റെ ബേട്ടി ബച്ചാവോ ബേട്ടി പധാവോ എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് പരിനീതിയെ മാറ്റുകയാണ് ഹരിയാന സര്‍ക്കാര്‍ ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇതിനികം ഹൃതിക് റോഷന്‍, പരിനീതി ചോപ്ര, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ജാവേദ് അക്തര്‍, വിശാല്‍ ഭരത് രാജ്, അനുരാഗ് കശ്യപ് എന്നിങ്ങനെ നിരവധി ബോളിവുഡ് താരങ്ങളാണ് ഇതിനകം രംഗത്തു വന്നിരിക്കുന്നത്.

പൊലീസ് നടപടികളില്‍ പ്രതികരിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസം ഉള്ളവരാണ് ശബ്ദമുയര്‍ത്തുക. സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവര്‍ക്കു നേരെ അക്രമണംനടത്തുന്നത് ജനാധിപത്യത്തിന്റെ വളര്‍ച്ചയ്ക്ക് എതിരാണെന്നും ഇതിനെതിരെ ഓരോരുത്തരുടെയും ശബ്ദം ഉയരണമെന്നുമാണ് പ്രിയങ്ക ചോപ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.

പ്രിയങ്കയുടെ ട്വീറ്റ് ഇങ്ങനെ

വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. വിദ്യാഭ്യാസമാണ് അവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ശബ്ദമുയര്‍ത്താന്‍ പ്രാപ്തമാക്കിയാണ് നമ്മളവരെ വളര്‍ത്തിയത്.
വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ വ്യവസ്ഥയില്‍ സമാധാന പരമായി സമരം നടത്തുന്നവരുടെ നേരെ ആക്രമണം നടത്തുന്നത് തെറ്റാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാവരുടെയും ശബ്ദം ഉയരണം. ഓരോ ശബ്ദവും ഇന്ത്യയുടെ മാറ്റത്തിന് വേണ്ടി പ്രവ്രര്‍ത്തിക്കും. ശബ്ദമുയര്‍ത്തുക എന്ന ഹാഷ് ടാഗോടെയാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.