ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് ആറാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 28 റണ്‍സിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ധര്‍മ്മശാലയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ താരം എം.എസ് ധോണി ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. മത്സരത്തിന്റെ 18ാം ഓവറിലെ അഞ്ചാം പന്തിൽല്‍ ഹര്‍ഷല്‍ പട്ടേലാണ് ധോണിയെ ക്ലീന്‍ ബൗള്‍ഡ് ആക്കിക്കൊണ്ട് പവലിയനിലേക്ക് മടക്കിയത്.
Deceived 🤯
Reactions says it all as MS Dhoni departs to a brilliant slower one from Harshal Patel 👏
ഇതിന് പിന്നാലെ ഐ.പി.എല്‍ ചരിത്രത്തില്‍ ധോണിയെ ആദ്യ പന്തില്‍ തന്നെ ബൗള്‍ഡ് ആക്കുന്ന രണ്ടാമത്തെ ബൗളര്‍ ആയി മാറാനും ഹര്‍ഷലിന് സാധിച്ചു. ഇതിനുമുമ്പ് ധോണിയെ പൂജ്യം റണ്‍സിന് ക്ലീന്‍ ബൗണ്ടാക്കിയത് ഇന്ത്യന്‍ പേസര്‍ ആവേശ് ഖാന്‍ ആണ്.
അതേസമയം ചെന്നൈ ബൗളിങ്ങില്‍ ജഡേജ മൂന്ന് വിക്കറ്റും സിമ്രജിത് സിങ്, തുഷാര്‍ ദേശ്പാണ്ഡെ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.