ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലുകള്‍ക്കെതിരെ നടന്ന രാജ്യവാപക ഭാരത ബന്ദിനിടെ മാലര്‍കോട്‌ലയിലെ മുസ്‌ലിം യുവാക്കള്‍ കര്‍ഷകര്‍ക്ക് ഭക്ഷണം നല്‍കിയ സംഭവം ചര്‍ച്ചയാകുന്നു.
ഇതു സംബന്ധിച്ച് മനുഷ്യവകാശ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹര്‍ഷ് മന്ദര്‍ പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.
നേരത്തേ പൗരത്വ ഭേദഗതിക്കെതിരെ സമരങ്ങള്‍ നടക്കുന്ന കാലത്ത് പഞ്ചാബിലെ കര്‍ഷകര്‍ ഷഹീന്‍ ബാഗിലെത്തി അവരുടെ സഹോദരിമാര്‍ക്ക് സമൂഹ അടുക്കള തുറന്നിരുന്നു.
ഇപ്പോള്‍ മാലര്‍കോട്‌ലയിലെ മുസ്‌ലിം യുവാക്കള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭക്ഷണം നല്‍കുന്നു. ഈ സ്‌നേഹബന്ധങ്ങളിലൂടെ മാത്രമേ ഇന്ത്യയെ സുരക്ഷിതമാക്കാന്‍ പറ്റുകയുള്ളു- ഹര്‍ഷ് മന്ദര്‍ ട്വീറ്റ് ചെയ്തു.
Farmers from Punjab came to Shaheen Bagh to establish a langar in solidarity with their sisters protesting CAA/NRC. Now Muslim youth from Malerkotla serve food in solidarity with protesting farmers of Punjab. With these bonds of love that bind us, India is safe @karwanemohabbat
മുമ്പ് രാജ്യവ്യാപക ലോക്ഡൗണ്‍ മൂലം സുവര്‍ണക്ഷേത്രത്തിലെ സമൂഹ അടുക്കളകള്‍ മുടങ്ങാതിരിക്കാന്‍ ടണ്‍കണക്കിന് ഗോതമ്പുമായി മാലര്‍കോട്‌ലയിലെ മുസ്‌ലിം കുടുംബങ്ങളെത്തിയിരുന്നു.
ഗോതമ്പ് കൈമാറുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുവര്‍ണ്ണ ക്ഷേത്രത്തിലെ അധികാരികള്‍ ഗോതമ്പുമായി എത്തിയവരെ പ്രത്യേക വസ്ത്രങ്ങള്‍ നല്‍കിയാണ് ആദരിച്ചത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക