കൊച്ചി: നിയമം സമ്പൂര്‍ണ്ണമായി തോല്‍ക്കുന്ന ഇടങ്ങളില്‍ സ്ത്രീകള്‍ നേരിട്ടിറങ്ങി ഞരമ്പ് രോഗികളെ കൈകാര്യം ചെയ്യുന്നത് നിയമത്തിന്റെ കണ്ണില്‍ തെറ്റ് ആണെങ്കിലും അത് ഒരര്‍ത്ഥത്തില്‍ നീതിയാണ് ഹരീഷ് വാസുദേവന്‍.
സ്ത്രീവിരുദ്ധ പ്രസ്താവനകളും പരാമര്‍ശവും യൂട്യൂബ് വീഡിയോ വഴി പ്രചരിപ്പിച്ച വിജയ് നായരുടെ മുഖത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ കരിമഷി ഒഴിച്ച് പ്രതിഷേധിച്ചതിന് പിന്നാലെയാണ് ഹരീഷ് വാസുദേവന്റെ പ്രതികരണം.
ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഒരുപാട് സ്ത്രീകള്‍ മടിക്കുന്ന കാര്യമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വിജയ് നായരുടെ വീഡിയോ വയലന്‍സ് ആണെന്നും അതിനെതിരായ സ്ത്രീകളുടെ ചെറുത്തുനില്‍പ്പാണ് നാം കണ്ടതെന്നും ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ബസ്സില്‍ ഞരമ്പ് രോഗികളെ പിന്‍ വെച്ചു കുത്തുന്ന പോലുള്ള ഒരു റിയാക്ഷന്‍നാണിതെന്നും എന്നാല്‍ അല്‍പ്പം പ്ലാന്‍ഡ് ആണെന്ന വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”ഈ സൈബര്‍ അശ്ലീലം തടയാന്‍ നിയമം കൊണ്ടുവന്നില്ലെങ്കില്‍ നേരിട്ട് ഇരകള്‍ ഇറങ്ങി അടിച്ചു തീര്‍ക്കും. Rule of Law യുടെ പരാജയമാണ് എന്നു നിലവിളിച്ചിട്ടു കാര്യമില്ല. ആ സ്ത്രീകള്‍ക്ക് ഇത് മാത്രമേ ഈ സമൂഹത്തില്‍ ചെയ്യാനുള്ളൂ,” ഹരീഷ് വാസുദേവന്‍ പറഞ്ഞു.
അളമുട്ടി മാത്രം കടിച്ച ചേരകളുടെ ഭാഷയുടെ പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് അളക്കുന്ന പുരുഷുക്കള്‍ ക്യൂ പാലിക്കണമെന്നും വടിവൊത്ത മലയാളത്തില്‍ അയാള്‍ പറഞ്ഞ അശ്ലീലം കണ്ട ലക്ഷക്കണക്കിന് പേര്‍ ഉണ്ടാകും ആ ക്യൂവിലെന്നും മറ്റൊരു പോസ്റ്റില്‍ ഹരീഷ് പറഞ്ഞു.
സ്ത്രീവിരുദ്ധ പ്രസ്താവനകളും പരാമര്‍ശവും യൂട്യൂബ് വീഡിയോ വഴി പ്രചരിപ്പിച്ച വിജയ് നായരുടെ മുഖത്ത് കരിമഷി ഒഴിച്ച് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ പ്രതിഷേധം.
യുട്യൂബ് വഴി നിരന്തരം സ്ത്രീവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ വീഡിയോകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ സ്ത്രീകള്‍ ഇയാള്‍ക്ക് എതിരെ പ്രതിഷേധവുമായി എത്തിയത്.
വിജയ് നായരെ സ്ത്രീകള്‍ കൈയേറ്റം ചെയ്യുകയും ഇയാളെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തു.
ഇയാള്‍ക്ക് എതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുക്കാത്തതിനെ തുടര്‍ന്നാണ് ഇയാളെ സ്ത്രീകള്‍ കരിയോയില്‍ ഒഴിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.
ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ തുടങ്ങിയവരും പ്രതിഷേധത്തില്‍ ഉണ്ടായിരുന്നു. ‘കേരളത്തിലെ ഫെമിനിസ്റ്റുകള്‍ സ്ഥിരമായി ജെട്ടി ധരിക്കാറില്ല’, തുടങ്ങി കേട്ടാല്‍ അറയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പേരുകളും ഉപയോഗിച്ചായിരുന്നു. vitrix scene എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഇയാളുടെ പ്രചാരണം.
ഡോ.വിജയ് പി നായര്‍ എന്ന പേരിലായിരുന്നു ഇയാള്‍ വീഡിയോകള്‍ അവതരിപ്പിച്ചിരുന്നത്. നേരത്തെ ഇയാള്‍ക്ക് എതിരെ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ശ്രീലക്ഷ്മി അറയ്ക്കല്‍ നല്‍കിയ പരാതിയുടെ പൂര്‍ണരൂപം,
വിഷയം: Dr. വിജയ് പി നായര്‍ എന്ന ആള്‍ നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ സംബന്ധിച്ച് സമര്‍പ്പിക്കുന്ന പരാതി.
സര്‍,
vitrix scene എന്ന യൂട്യൂബ് ചാനലിലൂടെ Dr. Vijay P Nair എന്നയാള്‍ കേരളത്തിലെ മുഴുവന്‍ ഫെമിനിസ്റ്റുകളെയും അപമാനിച്ചുകൊണ്ട് ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണ്.
14.08.2020 ന് ആണ് ഈ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്.
വീഡിയോയിലുടനീളം, ‘കളി’, ‘പരിപാടി’, ‘വെടി’ തുടങ്ങിയ പ്രയോഗങ്ങളും, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുകയും മുഴുവന്‍ ഫെമിനിസ്റ്റുകളും ശരീരം വിറ്റ് ജീവിക്കുന്നവരാണെന്നാരോപിക്കുകയും ചെയ്യുന്നു.
സമുന്നതയായ ആദ്യ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ, ഡബിംഗ് ആര്‍ട്ടിസ്റ്റ് , രഹ്ന ഫാത്തിമ, തൃപ്തി ദേശായി, ബിന്ദു അമ്മിണി , കനക ദുര്‍ഗ്ഗ എന്നിവരില്‍ ചിലരെ പേരെടുത്ത് പറഞ്ഞും മറ്റുള്ളവരുടെ ഐഡന്റിറ്റി യിലൂടെയും വ്യക്തിഹത്യ ചെയ്യുകയും പൊതുവില്‍ മുഴുവന്‍ ഫെമിനിസ്റ്റുകളും അരാജക ജീവിതം നയിക്കുന്നവരാണെന്നു സ്ഥാപിക്കുകയും സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്യാന്‍ പോലും പാടില്ലാത്തതാകുന്നു എന്ന് വരുത്തിത്തീര്‍ക്കുകയുമാണ്.
കേരളത്തിലെ ഫെമിനിസ്റ്റുകള്‍ ഒക്കെ കെ.എസ്.ആര്‍.ടി.സി കക്കൂസ് പോലെ ആണെന്നും അവര്‍ അടിവസ്ത്രം ധരിക്കാത്തത് ദിവസേനേ എട്ടും ഒമ്പതും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ടുമാണ് എന്നൊക്കെയാണ് ഇയാള്‍ പറഞ്ഞ് വെക്കുന്നത്.
മാത്രമല്ല ഇയാളുടെ മറ്റു വീഡിയോകളില്‍ ‘അമ്മയുടെ കഴപ്പ് മാറ്റാന്‍ മകന്‍’ , ‘രതിമൂര്‍ച്ഛ നല്‍കിയ മകന്‍ ‘ എന്നരീതിയിലുളള ആറോളം വീഡിയോകളും കിടപ്പുണ്ട്.
ഈ വീഡിയോകള്‍ ഒക്കെതന്നെ രണ്ട് ലക്ഷത്തില്‍ അധികം ആള്‍ക്കാരാണ് കണ്ടിട്ടുള്ളത്. ഈ വീഡിയോ കാണുന്ന വളര്‍ന്ന് വരുന്ന തലമുറ സ്ത്രീകളേ നോക്കി കാണുന്നത് വെറും ഉപഭോഗവസ്തുക്കള്‍ ആയി മാത്രമായിരിക്കും.
സമൂഹീക വിപത്തായ ഇത്തരം വീഡിയോകള്‍ നിയന്ത്രിക്കുന്നതിന് അടിയന്തരമായി ശക്തമായ നിയമഭേദഗതി ആവശ്യമാണ്.
ഈ വീഡിയോകള്‍ ഒക്കെതന്നെ അടിയന്തിരമായ് നീക്കം ചെയ്യാനും, സ്ത്രീത്വത്തെയും സ്ത്രീയുടെ അന്തസ്സിനെയും താഴ്ത്തിക്കെട്ടുന്ന ഈ വീഡിയോ സംപ്രേക്ഷണം ചെയ്ത യൂ ട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കാനപേക്ഷിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Hareesh Vasudevan extends supports to Bhagyalakshmi, Sreelakshmi Arackal, Diya Sana