കുങ്ഫു പാണ്ഡ്യയുടെ പകരം വെക്കാനില്ലാത്ത നേട്ടം; ടി-20 ചരിത്രത്തില്‍ ഇവന്‍ ആദ്യ താരവും ഏക താരവും
Sports News
കുങ്ഫു പാണ്ഡ്യയുടെ പകരം വെക്കാനില്ലാത്ത നേട്ടം; ടി-20 ചരിത്രത്തില്‍ ഇവന്‍ ആദ്യ താരവും ഏക താരവും
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th July 2024, 1:45 pm

കഴിഞ്ഞ ദിവസമാണ് ഐ.സി.സി ടി-20ഐ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ് പുറത്തുവിട്ടിരുന്നു. ടി-20 ലോകകപ്പിന് ശേഷം വന്ന പുതിയ അപ്ഡേഷനില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഒന്നാമതെത്തിയത്.

രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് പാണ്ഡ്യ ഒന്നാം സ്ഥാനത്തേക്ക് പറന്നിറങ്ങിയത്. 222 എന്ന റേറ്റിങ്ങോടെയാണ് താരം ഒന്നാമതെത്തിയത്.

ശ്രീലങ്കന്‍ സൂപ്പര്‍ താരം വാനിന്ദു ഹസരങ്ക രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചപ്പോള്‍ ഓരോ സ്ഥാനം വീതം മെച്ചപ്പെടുത്തി ഓസീസ് താരം മാര്‍കസ് സ്റ്റോയ്നിസ്, സിംബാബവേ താരം സിക്കന്ദര്‍ റാസ, മുന്‍ ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കിലേക്കുയര്‍ന്നു.

നാല് സ്ഥാനങ്ങള്‍ താഴേക്കിറങ്ങേണ്ടി വന്ന അഫ്ഗാന്‍ ഇതിഹാസ താരം മുഹമ്മദ് നബിക്ക് തിരിച്ചടിയേറ്റിരുന്നു.

2024 ടി-20 ലോകകപ്പിലെ ആറ് ഇന്നിങ്‌സില്‍ നിന്നും 48.00 ശരാശരിയിലും 151.57 സ്‌ട്രൈക്ക് റേറ്റിലും 144 റണ്‍സ് നേടിയ പാണ്ഡ്യ 17.36 ശരാശരിയിലും 13.63 സ്‌ട്രൈക്കേറ്റില്‍ 11 വിക്കറ്റും വീഴ്ത്തിയിരുന്നു.

ഇതോടെ ഒരു ഐതിഹാസിക നേട്ടമാണ് ഹര്‍ദിക് സ്വന്തമാക്കിയത്. ഐ.സി.സി ടി-20 റാങ്കിങ്ങില്‍ ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹര്‍ദിക് പാണ്ഡ്യ.

ഇതോടെ മൂന്ന് ഫോര്‍മാറ്റിലെയും മൂന്ന് റാങ്കിങ്ങിലും (ബാറ്റര്‍, ബൗളര്‍, ഓള്‍ റൗണ്ടര്‍) ഒന്നാമതെത്താനും ഇന്ത്യക്കായി.

 

ഓരോ ഫോര്‍മാറ്റിലും ആദ്യ റാങ്കിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍

 

ബാറ്റര്‍

ടെസ്റ്റ്: സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരേന്ദര്‍ സേവാഗ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്‌ലി.

ഏകദിനം: സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, എം.എസ്. ധോണി, വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍.

ടി-20: ഗൗതം ഗംഭീര്‍ വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്.

 

ബൗളര്‍മാര്‍

ടെസ്റ്റ്: ബിഷന്‍ സിങ് ബേദി, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ.

ഏകദിനം: കപില്‍ ദേവ്, മനീന്ദര്‍ സിങ്, അനില്‍ കുംബ്ലെ, വീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ടി-20: ജസ്പ്രീത് ബുംറ, രവി ബിഷ്‌ണോയ്.