ഈ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബാറ്ററാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിംഗ് ബാറ്റര്‍ ജോസ് ബട്‌ലര്‍. ഓറഞ്ച് ക്യാപ്പിനുടമയായ ബട്‌ലറാണ് രാജസ്ഥാന്റെ ബാറ്റിംഗിന്റെ നട്ടെല്ല്.
എന്നാല്‍ ഫൈനല്‍ വരെ എത്തിനില്‍ക്കുന്ന ടീമിന്റെ കരുത്ത് ബാറ്റിംഗ് മാത്രമായിരിക്കില്ലല്ലൊ. അതേ ബൗളിംഗിലുമുണ്ട് അവര്‍ക്കൊരു സൂപ്പര്‍ താരം.
മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗിന്റെ അഭിപ്രായത്തില്‍ യുസ്വേന്ദ്ര ചാഹലാണ് രാജസ്ഥാന്റെ സൂപ്പര്‍ താരം. ബൗളിംഗിലെ ബട്‌ലര്‍ എന്നാണ് താരത്തിനെ ഭാജി വിശേഷിപ്പിച്ചത്. രാജസ്ഥാനുവേണ്ടി ഒരുപാട് മാച്ച് വിന്നിംഗ് പ്രകടനങ്ങള്‍ ചാഹല്‍ കാഴ്ചവെച്ചിട്ടുണ്ടെന്നും ഹര്‍ഭജന്‍ പറഞ്ഞു.
”എന്റെ അഭിപ്രായത്തില്‍ ഐ.പി.എല്ലില്‍ പ്രോപ്പര്‍ സ്പിന്‍ ബോള്‍ എറിയുന്നത് ചാഹല്‍ മാത്രമാണ്. ബോളിനെ സ്പിന്‍ ചെയ്ത് ബാറ്റര്‍മാരെകൊണ്ട് അറ്റാക്ക് ചെയ്യാന്‍ പ്രേരിപ്പിച്ചുകൊണ്ട് അവരെ പുറത്താക്കുന്ന ചാഹലിന്റെ രീതി മികച്ചതാണ്,’ ഹര്‍ഭജന്‍ പറഞ്ഞു.
ബാക്കിയുള്ള സ്പിന്നര്‍മാര്‍ പേരില്‍ മാത്രമാണ് സ്പിന്നേഴ്‌സ്, പേസാണ് എറിയുന്നത്. സ്പിന്നര്‍മാരാണെങ്കില്‍ ബോള്‍ സ്പിന്‍ ചെയ്യിക്കണമെന്നും ഭാജി കൂട്ടിച്ചര്‍ത്തു.
ഈ ഐ.പി.എല്ലിലുടനീളം മികച്ച പ്രകടനമാണ് ചാഹല്‍ രാജസ്ഥാന് വേണ്ടി നടത്തിയത്. പര്‍പ്പില്‍ ക്യാപ് ലിസ്റ്റില്‍ രണ്ടാമതുള്ള ചാഹല്‍ 16 മത്സരങ്ങളില്‍ നിന്നും 26 വിക്കറ്റുകളാണ് നേടിയത്.
ഒരു അഞ്ച് വിക്കറ്റ് പ്രകടനവും താരത്തിന്റെ പേരിലുണ്ട്. 7.92ാണ് ചാഹലിന്റെ ഇക്കോണമി. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ നിന്നും ഈ കൊല്ലമായിരുന്നു താരം രാജസ്ഥാനിലേക്കെത്തിയത്.