കൊച്ചി: പൊന്നാനിയില്‍ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. എസ്.പി സുജിത് ദാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസാണ് കോടതി റദ്ദാക്കിയത്. ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ ഹരജിയിലാണ് കോടതി നടപടി.
ഉത്തരവ് കിട്ടി പത്ത് ദിവസത്തിനുള്ളില്‍ പൊന്നാനി മജിസ്‌ട്രേറ്റ് കോടതി തീരുമാനമെടുക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നത്. നടപടിയെടുക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവാണ് ഹൈക്കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
വിട്ടമ്മയുടെ പരാതിയില്‍ പൊന്നാനി മജിസ്‌ട്രേറ്റിന് ഉചിതമായ തീരുമാനമെടുക്കാമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് മജിസ്‌ട്രേറ്റിന്റെ നടപടികളെ ബാധിക്കരുതെന്നും കോടതി പറഞ്ഞിട്ടുണ്ട്.