ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നും ഇത്തവണ ഹജ്ജിന് പോകുന്നവര്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുക്കാത്തവരെ ഇത്തവണ ഹജ്ജിന് അയക്കില്ലെന്ന് ഹജ്ജ് കമ്മിറ്റി സി.ഇ.ഒ മഖ്‌സൂദ് അഹമ്മദ് ഖാന്‍ പറഞ്ഞു.
ഹജ്ജ് തീര്‍ത്ഥാടനത്തിനായി വരുന്നവര്‍ ഇപ്പോള്‍ തന്നെ ആദ്യ ഡോസ് വാക്‌സിന്‍ എടുക്കണമെന്നും യാത്ര ആരംഭിക്കുന്നതിന് മുന്നോടിയായി രണ്ടാം ഡോസ് വാക്‌സിനും എടുക്കണമെന്നുമാണ് നിര്‍ദേശം. സൗദി അറേബ്യന്‍ ആരോഗ്യ മന്ത്രാലയത്തിന്റെയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും നിര്‍ദേശപ്രകാരമാണ് നിബന്ധനയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹജ്ജ് തീര്‍ത്ഥാടനം സംബന്ധിച്ച് സൗദി അധികാരികളില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. തീര്‍ത്ഥാടനം സംബന്ധിച്ച് അന്തിമ തീരുമാനം ഔദ്യോഗിക അറിയിപ്പുമായി ബന്ധപ്പെട്ടായിരിക്കും എടുക്കുക എന്നും മഖ്‌സൂദ് പറഞ്ഞു.
2021ലെ ഹജ്ജ് തീര്‍ത്ഥാടനം ഉണ്ടാവുകയാണെങ്കില്‍ ജൂണ്‍ പകുതിയോടെ തന്നെ ഹജ്ജ് വിമാന സര്‍വീസ് ആരംഭിക്കും. കൊവിഡ് പ്രതിസന്ധി രൂക്ഷമായ കഴിഞ്ഞ വര്‍ഷം ഇന്ത്യയടക്കം വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി ഉണ്ടായിരുന്നില്ല.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക