താന്‍ കാന്‍സര്‍ ബാധിതനാണെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതികരണവുമായി ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍. തനിക്ക് ഒരു കുഴപ്പവുമില്ലെന്നും അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ഷാഹിദ് കപൂര്‍ ട്വീറ്റ് ചെയ്തു.
ഷാഹിദിന് വയറില്‍ കാന്‍സര്‍ ആണെന്ന രീതിയിലായിരുന്നു ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വാര്‍ത്ത ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു.
Guys I’m totally fine pl don’t believe random stuff.
— Shahid Kapoor (@shahidkapoor) December 10, 2018
താരം ചികിത്സയിലാണെന്നും അതിനാലാണ് സിനിമകള്‍ ഒഴിവാക്കുന്നതെന്നുമായിരുന്നു വാര്‍ത്ത. “ബാട്ടി ഗുല്‍ മീറ്റര്‍ ചലു”വാണ് ഷാഹിദിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സന്ദീപ് വാംഗ സംവിധാനം ചെയ്യുന്ന കബീര്‍സിങ്ങ് എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്.
അദ്ദേഹത്തിന് ഒരു കുഴപ്പവും ഇല്ലെന്നും സംഘട്ടനരംഗങ്ങള്‍ ചിത്രീകരിച്ചു കഴിഞ്ഞതേയുള്ളു എന്നും ചിത്രത്തന്റെ സഹസംവിധായകന്‍ അശ്വിന്‍ വാര്‍ഡെ പ്രതികരിച്ചു. ലോണെവാലയില്‍ ഭാര്യ മീറയ്ക്കും മക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കുകയാണ് ഷാഹിദിപ്പോള്‍.
അതേസമയം ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ സിനിമാപ്രവര്‍ത്തകരും ഷാഹിദിന്റെ ആരാധകരും രോഷത്തോടെയാണ് പ്രതികരിക്കുന്നത്.