Film News
പൃഥ്വിരാജിന് 'ഗുരുവായൂരമ്പല നട'യുടെ പിറന്നാൾ ആശംസകൾ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Oct 16, 03:56 am
Monday, 16th October 2023, 9:26 am

ജയ ജയ ജയഹേ എന്ന സിനിമയ്ക്ക് ശേഷം വിപിൻ ദാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് -ബേസിൽ ജോസഫ് എന്നിവർ കേന്ദ്ര കഥപാത്രങ്ങളായി എത്തുന്ന സിനിമയാണ് ‘ഗുരുവായൂരമ്പല നടയിൽ’. ബേസിലും പൃഥ്വിരാജും ആദ്യമായി ഒരുമിച്ചെത്തുന്ന സിനിമകൂടിയാണിത്.

പൃഥ്വിരാജിന്റെ പിറന്നാളോടനുബന്ധിച്ച് ഈ ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പൃഥ്വിരാജിന്റെ നാല്പത്തിയൊന്നാം പിറന്നാളിന് ആശംസകൾ നേർന്നുകൊണ്ടാണ് പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവന്ന സമയത്ത് തന്നെ ചിത്രത്തിന്റെ പേരിനെ പറ്റി ഒരുപാട് വിവാദങ്ങൾ ഉണ്ടായിരുന്നു.

കുഞ്ഞിരാമായണം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ ദീപു പ്രദീപാണ് ഗുരുവായൂരമ്പല നടയിലിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

നിഖില വിമൽ, അനശ്വര രാജ്, രേഖ തുടങ്ങിയവർ ചിത്രത്തിൽ മറ്റു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
‘വിലായത്ത് ബുദ്ധ’, ‘ബഡേ മിയ ചോട്ടെ മിയ’ എന്നിവ പൃഥ്വിരാജിന്റെ ഇനി പുറത്തിനിറങ്ങാനിരിക്കുന്ന ചിത്രങ്ങളാണ്. ബെന്യാമിന്റെ നോവലിനെ ആസ്പതപമാക്കിയ ‘ആടുജീവിത’വും പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രമാണ്.

മോഹൻലാൽ കേന്ദ്ര കഥപാത്രത്തിൽ അവതരിപ്പിക്കുന്ന ‘എമ്പുരാനി’ന്റെ ഷൂട്ടിങിലാണ് പൃഥ്വിരാജ് ഇപ്പോഴുള്ളത്. ചിത്രത്തിന്റെ ഷൂട്ടിങ് ദെൽഹിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. മലയാള ചിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമാണ് എമ്പുരാൻ എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിനെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്.

Content Highlight: Guruvayoorambala nadayil special poster out.